ശരീഅത്ത് ചട്ടം മുസ്‌ലിംകള്‍ക്ക് ദോഷമായി ബാധിക്കരുത്: സമസ്ത

നിലവിലുള്ള മുസ്‌ലിംകള്‍ക്ക് എതിരായി ബാധിക്കാത്ത നിലക്കും  ഇസ്‌ലാമിലേക്ക് കടന്നുവരുന്നത് ആയാസകരമായ നിലക്കും മാത്രമേ കേരള സര്‍ക്കാര്‍ രൂപീകരിച്ച മുസ്‌ലിം വ്യക്തി നിയമം സംബന്ധിച്ച പുതിയ ചട്ടം നിര്‍മിക്കാവൂവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

യാതൊരു വിധത്തിലുള്ള ചര്‍ച്ചയും മതനേതൃത്തവുമായി നടത്താതെ തിടുക്കം കാണിച്ച് ചട്ടം രൂപം നല്‍കിയത് പ്രതിഷേധാര്‍ഹമാണ്.
ശരീഅത്ത് റൂള്‍സില്‍ കൂട്ടിച്ചേര്‍ക്കാനുദ്ധേശിക്കുന്ന വിസമ്മത പത്രം ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ ഉപേക്ഷിച്ച് മറ്റു നിയമ സംവിധാനങ്ങള്‍ ആശ്രയിക്കുന്നവര്‍ക്ക് മാത്രം ബാധകമാവുന്നതാണ്.
എല്ലാ മുസ്‌ലിംകളും ഡിക്ലറേഷന്‍ നല്‍കണമെന്ന് ഒഴിവാക്കി ചട്ടം ഭേതഗതി ചെയ്യണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം പിന്നാക്ക ജനവിഭാഗത്തോട് കാണിക്കുന്ന അനീതിയാണ്.
ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനമാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.സാമൂഹിക നീതി ഉറപ്പുവരുത്തുകയാണ് സംവരണത്തിന്റെ ലക്ഷ്യം.അതിനെ സാമ്പത്തിക അസമത്വവുമായി കൂട്ടിക്കെട്ടരുത്.
സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കേണ്ടത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും  തങ്ങള്‍ പറഞ്ഞു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter