പാര്‍ലമെന്ററി ജനാധിപത്യം ഉടച്ചുവാര്‍ക്കണം: ജസ്റ്റിസ് കട്ജു

10 February, 2019

+ -
image

ഇന്ത്യയിലെ പാര്‍ലിമെന്ററി ജനാധിപത്യ സംവിധാനം ഉടച്ചുവാര്‍ക്കണമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.

ജാതി,മത, വര്‍ഗ വര്‍ണങ്ങള്‍ക്കും വര്‍ഗീയതയിലും വിഭാഗീയതയിലും അധിഷ്ഠിതമായ  പാര്‍ലിമെന്ററി ജനാധിപത്യം നമ്മുടെ വികസത്തിനെ മുടക്കുകയാണ്. രാഷ്ട്രീയക്കാരില്‍ ഭൂരിഭാഗവും കള്ളന്മാരും ഗുണ്ടകളും വന്‍ അഴിമതിക്കാരുമായി മാറിയിരിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു. കേരള നദ് വത്തുല്‍ മുജാഹിദീന്‍ (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
വിലക്കയറ്റം,തൊഴിലില്ലായ്മ, കാര്‍ഷിക വ്യവസായ മേഖലയുടെ തകര്‍ച്ച,പട്ടിണി, ദാരിദ്രം തുടങ്ങിയ രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാവാത്ത നരേന്ദ്രമോദി സര്‍ക്കാര്‍ നാലവര്‍ഷം കൊണ്ട് ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേര് പറഞ്ഞ് രാജ്യത്തെയും ജനങ്ങളെയും വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്തുവെന്നും കട്ജു പറഞ്ഞു.
പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.