കുര്‍ദുകള്‍ക്ക് സംരക്ഷണം നല്‍കുന്ന യു.എസ് നിലപാടിനെതിരെ ഉര്‍ദുഗാന്‍

09 January, 2019

+ -
image

കുര്‍ദ് സഖ്യകക്ഷികള്‍ക്ക് സംരക്ഷണമൊരുക്കുമെന്ന യു.എസിന്റെ പ്രതികരണത്തിനെതിരെ തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.കുര്‍ദുകളെ സംരക്ഷിക്കുന്നത് ഗുരുതര അബദ്ധമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

കുര്‍ദുകള്‍ക്ക് സുരക്ഷസംവിധാനം ഒരുക്കിയതിന് ശേഷം മാത്രമേ സിറിയയില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കുകയുള്ളൂവെന്ന് ഇസ് റാഈല്‍ സന്ദര്‍ശനത്തിനിടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടണ്‍ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് ഉര്‍ദുഗാന്‍ രംഗത്തെത്തിയത്. ഇസ്‌റാഈലില്‍ നിന്ന് ബാള്‍ട്ടണ്‍ നല്‍കിയ സന്ദേശം സ്വീകരിക്കാനാവില്ല. അമേരിക്കക്ക് കുര്‍ദ് സൈന്യത്തെ കൃത്യമായി അറിയില്ല, യു.എസിന് ഇവിടെ അബദ്ധം പറ്റിയിട്ടുണ്ട്. ഉര്‍ദുഗാന്‍ പറഞ്ഞു.