മലേഷ്യന്‍ രാജാവ് സ്ഥാനമൊഴിഞ്ഞു

09 January, 2019

+ -
image

മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ സ്ഥാനമൊഴിഞ്ഞു.നവംബറില്‍ മെഡിക്കല്‍ അവധിയില്‍ പോയ അദ്ധേഹം കഴിഞ്ഞ ദിവസമാണ് സ്ഥാനമൊഴിയുന്നതായി അറിയിച്ചത്. 49 കാരനായ രാജാവ് അധികാരം ഒഴിയുന്നത് സംബന്ധിച്ച് കൊട്ടാരം അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലേഷ്യന്‍ രാജാവ് കാലാവധി പൂര്‍ത്തിയാക്കാതെ സ്ഥാനമൊഴിയുന്നത്. മുസ് ലിം ഭൂരിപക്ഷരാജ്യമായ മലേഷ്യയില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതിയ രാജാവ് അധികാരമേല്‍ക്കും.2016 ഡിസംബറിലാണ് മുഹമ്മദ് അഞ്ചാമന്‍ അധികാരമേറ്റിരുന്നത്.അധികാരമൊഴിയാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കയാണ് അപ്രതീക്ഷിത രാജി.

RELATED NEWS