നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം, മുസ്‌ലിംകള്‍ക്ക് അവരുടേതായ വിശ്വാസമുണ്ട് :ബാബ രാംദേവിനോട് ഉവൈസി

09 February, 2019

+ -
image

ഇന്ത്യയിലെ എല്ലാ മുസ്‌ലിംകള്‍ക്കും തങ്ങളുടെ അവകാശങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ധീന്‍ ഉവൈസി.

"ദൈവമായ റാം ഹിന്ദുക്കളുടേത് മാത്രമല്ല, മുസ്‌ലിംകളുടെയും ദൈവമാണെന്നും പ്രപിതാക്കളാണെന്നുമുള്ള യോഗ ഗുരു രാംദേവിന്റെ വാക്കുകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ധേഹം.
"എനിക്ക് റാം ദേവിനോട് പറയാനുള്ളത് താങ്കള്‍ താങ്കളുടെ വിശ്വാസംമുറുകെ പിടിക്കൂ, അത് മറ്റുള്ളവരുടെ മേല്‍ ചുമത്തുന്നത് തെറ്റാണ്. ഇത്തരം പ്രസ്താവനകള്‍ ആര്‍.എസ്.എസ്സും സംഘ്പരിവാരും എല്ലായിപ്പോഴും നടത്തിവരാറുള്ളതാണ്. ഞങ്ങള്‍ സ്വയഇഷ്ടപ്രകാരം മുസ്‌ലിംകളാണ് ഞങ്ങളെ പ്രഭിതാക്കളെ ആരും നിര്‍ബന്ധിച്ചതല്ല".
ഉവൈസി പറഞ്ഞു.

"രാമക്ഷേത്രം നിര്‍മ്മിക്കപ്പെടണം, അയോധ്യയിലല്ലെങ്കില്‍ പിന്നെ മക്കയിലും മദീനയിലും നിര്‍മ്മിക്കുമോ, അയോധ്യ രാമന്‍രെ ജന്മസ്ഥലമാണ്, രാമന്‍ ഹിന്ദുക്കളുടെത് മാത്രമല്ല മുസ് ലിംകളുടേതും പ്രഭിതാക്കളിലൊരാളായിരുന്നു, ഇത് രാഷ്ട്രീയ വിഷയമോ വോട്ടബാങ്കിന്‍രെ വിഷയമോ അല്ല എന്നതായിരുന്നു  രാംദേവിന്റെ പ്രസ്താവന.
ഗുജ്‌റാത്തില്‍ ഒരു യോഗ പരിപാടിയില്‍ സംസാരിക്കവെ രാം ദേവ് വിവാദ പ്രസ്താവന ഇറക്കിയത്.