സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രസംഗങ്ങളെ നിയന്ത്രിക്കാന്‍ പദ്ധതിയുമായി ഐക്യരാഷ്ട്രസഭ

08 July, 2019

+ -
image

സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രസംഗങ്ങളെ നിയന്ത്രിക്കാന്‍ പദ്ധതിയുമായി ഐക്യരാഷ്ട്രസഭ.ഫൈസ്ബുക്ക്,ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ എക്കൗണ്ടുകളിലെ വിദ്വേഷ പ്രസംഗങ്ങള്‍ നിയമന്ത്രിക്കുവാനാണ് നിയമനടപടികള്‍ ആവിഷ്‌കരിക്കുന്നതെന്ന് യു.എന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഐക്യരാഷ്ട്രസഭ അലയന്‍സ് ഓഫ് സിവിലൈസേഷന്‍ മേധാവി മിക് യേല്‍ ഏന്‍ജല്‍ മൊറോട്ടിനോസ്  ഈ മാസം അവസാനത്തിലാണ് നിര്‍ദ്ദേശങ്ങള്‍ യു.എന്‍ സെക്രട്ടറി ജനറലിന് സമര്‍പ്പിക്കുക.
ക്രിസ്റ്റ് ചര്‍ച്ച് ആക്രമണ പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട നിയമനടപടിക്ക് യു.എന്‍ ഒരുങ്ങുന്നത്.
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത അര്‍ദേന്‍,ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവര്‍ കഴിഞ്ഞ മെയ്മാസത്തിലാണ് ന്യൂസിലാന്‍ഡ് ക്രിസ്റ്റ് ചര്‍ച്ച് ആക്രമണ പശ്ചാത്തലത്തില്‍ ഇത്തരം നിയമനടപടി വേണമെന്ന ചര്‍ച്ചകള്‍ ആരംഭിച്ചത്.