അമേരിക്കയും ഇറാനും തടവുപുള്ളികളെ കൈമാറി

07 December, 2019

+ -
image

തെഹ്റാൻ: ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് യു.എസ് പിന്മാറിയതിനുശേഷം വഷളായിരുന്ന നയതന്ത്രബന്ധം മെച്ചപ്പെടുന്നു. സ്വിറ്റ്സർലൻഡ് സർക്കാർ മുൻകൈയെടുത്ത് കരാർപ്രകാരം ഇരു രാജ്യങ്ങളും പരസ്പരം തടവുപുള്ളിയെ കൈമാറി. കരാറിന്റെ ഭാഗമായി ഇറാന്റെ തടവിലുള്ള ചൈനീസ് വംശജനായ സിയൂ വാംഗിനെ ഇറാൻ വിട്ടയച്ചപ്പോൾ അമേരിക്കൻ പിടിയിൽ ഇറാൻ പൗരനായ മസൂദ് സുലൈമാനിയെ അമേരിക്ക വിട്ടയച്ചു. പ്രൊഫസർ മസ്ഊദ് സുലൈമാനിയും സിയൂ വാംഗും തങ്ങളുടെ കുടുംബത്തോടൊപ്പം ചേരും- മുഹമ്മദ് ജവാദ് സരീഫ് ട്വീറ്റ് ചെയ്തു.