അത്തിപ്പറ്റ ഉസ്താദിന്റെ ഉറൂസ് മുബാറകിന് തുടക്കം
വളാഞ്ചേരി: പ്രമുഖ സൂഫി വര്യനും ശാദുലി ത്വരീഖത്ത് ഖലീഫയുമായിരുന്ന അത്തിപറ്റ ഉസ്താദിന്റെ ഒന്നാം ഉറൂസ് മുബാറകിന് തുടക്കമായി. ഇന്നലെ വൈകിട്ട് നാലിന് സിയാറത്തും കൊടി ഉയര്‍ത്തലും നടന്നതോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫത്ഹുല്‍ ഫത്താഹ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറ ലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. ഇ.കെ സല്‍മാന്‍,​ ഫത്ഹുല്‍ ഫത്താഹ് വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുള്‍ വാഹിദ് മുസ്ലിയാര്‍,​ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സി കെ എം സ്വാദിഖ് മുസ്‌ലിയാർ, ഡോ. ബഹാഉദ്ധീന്‍ നദ്‌വി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സി.പി ഹംസ ഹാജി,എ.പി മൊയ്തീന്‍കുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു. വിര്‍ദ്, മൗലിദ് പാരായണത്തിന് ശിഹാബുദ്ധീന്‍ തങ്ങള്‍ മാണിക്കോത്ത് നേതൃത്വം നല്‍കി. കേരളത്തിലുടനീളമുള്ള ഉള്ള അത്തിപ്പറ്റ ഉസ്താദിനെ മുഹിബ്ബീങ്ങകൾ പങ്കെടുക്കുന്ന നാല് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പരിപാടിയുടെ സമാപനം തിങ്കളാഴ്ചയാണ് നടക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter