ഖശോഗി വധം; അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യു.എന്‍

06 December, 2018

+ -
image

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്താരാഷ്ട്രാ അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ മൈക്കല്‍ ബാച്ചലൈറ്റ്.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടത്തേണ്ടിയിരിക്കുന്നുവെന്നും ഭീകരമായ ഈ കൊലപാതകത്തിനുത്തരവാദികള്‍  ആരാണെന്ന് തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു.
കൊലപാതകത്തില്‍ സഊദിക്ക് പങ്കുണ്ടെന്ന് നേരത്തെ യു.എസ് സെനറ്റ വിശദീകരണം നല്‍കിയിരുന്നു.
വധവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വധവുമായി ബന്ധപ്പെട്ട എല്ലാവരെയും തുര്‍ക്കിക്ക് കൈമാറാന്‍ സഊദി തയ്യാറാവണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.