ഫലസ്ഥീനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൂര്‍ണപിന്തുണയുമായി ഉറോഗ്യ

05 December, 2018

+ -
image

ഫലസ്ഥീനി ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൂര്‍ണ പിന്തുണയുമായി ഉറോഗ്യ. ഉറോഗ്യ വൈസ് പ്രസിഡണ്ട് ലൂസിയ ടോപോലന്‍സ്‌കി തന്റെ രാജ്യം ഫലസ്ഥീനികള്‍ക്കോപ്പമാണെന്നും അവര്‍ക്ക് പ്രാധാന്യവും സഹകരണവും ഉറപ്പ് വരുത്തുന്നുവെന്നും വ്യക്തമാക്കിയത്.

ഫലസ്ഥീന്‍ അംബാസിഡര്‍ വലീദ് അബ്ദില്‍ റഹീമുമായുള്ള കൂടിക്കാഴ്ചയിലാണ് ടോപലാന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്.
ഫലസ്ഥീനികളുടെ അവകാശത്തിന് വേണ്ടിയുള്ള ഉറോഗ്യയുടെ പൂര്‍ണപിന്തുണക്ക് അംബാസിഡര്‍ അബ്ദുല്‍ റഹീം  വൈസ് പ്രസിഡണ്ടിനെ പ്രത്യേകം അഭിനന്ദിച്ചു.
1967 ലെ അതിരുകള്‍ മാനിച്ച് കിഴേക്കേ ജറൂസലം ഫലസ്ഥീനിന്റെ തലസ്ഥാനമായി അംഗീകരിച്ച് അത്തരത്തിലുള്ള ഒരു രാഷ്ട്രമാണ്  ഫലസ്തീന്‍ ജനത പ്രതീക്ഷിക്കുന്നതെന്നും അംബാസിഡര്‍ വിശദീകരിച്ചു.
അന്താരാഷ്ട്രാ നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ചാണ് ഇസ്രയേല്‍ ഫലസ്ഥീനില്‍ അധിനിവേശവും അക്രമവും അഴിച്ചുവിടുന്നതെന്ന് ഉറോഗ്യയിലെ ഔദ്യോഗിക വൃത്തങ്ഹളോട് അംബാസിഡര്‍ പറഞ്ഞു.

RELATED NEWS