ബാബരി മസ്ജിദ് സ്ഥലത്ത് രാമക്ഷേത്രം: മതേതര നിലപാടിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോവില്ലെന്ന് പ്രതീക്ഷിക്കുന്നു-സമസ്ത
കോഴിക്കോട്: രാമക്ഷേത്രം ബാബരി മസ്ജിദ് തകര്‍ത്തതും പള്ളി നിന്ന സ്ഥലം ക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്തതും വേദനാജനകമാണെന്നും പള്ളി നിന്ന സ്ഥലത്ത് സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി ക്ഷേത്ര നിര്‍മാണം നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാരും പ്രസ്താവനയില്‍ പറഞ്ഞു.

ഹൈന്ദവ സഹോദരങ്ങളുടെ ആരാധനക്കായി ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിനോട് ആര്‍ക്കും എതിര്‍പ്പില്ല. അതേസമയം, മറ്റൊരു ആരാധനാലയം തകര്‍ത്തുകൊണ്ട് നിര്‍മ്മിക്കുന്നതിനെയാണ് ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് വിയോജിപ്പുള്ളത്. മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയുന്നതിനെ സ്വാഗതം ചെയ്തുകൊണ്ട് ഇറക്കിയ പ്രസ്താവനയെ നേതാക്കൾ ശക്തമായി അപലപിച്ചു.

ഇവരുടെ പ്രസ്താവനകളെ വ്യക്തിപരമായാണ് കാണുന്നത്. ഇക്കാലമത്രയും സ്വീകരിച്ചുപോന്ന മതേതര നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികള്‍ ഒരിക്കലും പുറകോട്ടു പോകില്ലെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter