ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്ക് നാളേക്ക് ഒരു വയസ്സ്: ശ്രീനഗറിൽ രണ്ടുദിവസത്തേക്ക് കർഫ്യൂ
ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിക്ക് നാളെ ഓഗസ്റ്റ് അഞ്ചിന് ഒരു വർഷം തികയാനിരിക്കെ ശ്രീനഗറിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഓഗസ്റ്റ് അഞ്ചിന് കശ്മീരികൾ കരിദിനം ആചരിക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മുൻകരുതൽ എന്ന നിലക്കാണ് കശ്മീർ ഭരണകൂടത്തിന്റെ നടപടി.

ശ്രീനഗറിലെ പ്രധാന പാതകളിലെല്ലാം പോലീസ് ബാരിക്കേഡുകൾ തീർത്തിട്ടുണ്ട്. ജനങ്ങളോട് രണ്ടു ദിവസത്തേക്ക് പുറത്തിറങ്ങരുതെന്ന് ആഹ്വാനം ചെയ്ത് പോലീസ് വാഹനങ്ങൾ പ്രധാന റോഡുകളിലെല്ലാം സഞ്ചരിക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ഏർപ്പെടുത്തിയ കർഫ്യൂവിനു സമാനമാണ് ഇപ്പോഴത്തെ നടപടിയും. അന്ന് പ്രധാന രാഷ്ട്രീയ നേതാക്കളെയെല്ലാം തടവിൽ അടച്ചിരുന്നു. തടങ്കലിലടക്കപ്പെട്ട മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, പിതാവ് ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരിൽ ഉമർ അബ്ദുല്ലയും ഫാറൂഖ് അബ്ദുല്ലയും തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ടിട്ടുണ്ട്. മൊബൈൽ നെറ്റ് വർക്കും ഇന്റർനെറ്റും പൂർണമായും വിഛേദിച്ചിരുന്നു. മൊബൈൽ നെറ്റ്‌വർക്കും ടുജി ഇന്റർനെറ്റും ഏറെ വൈകി പുനഃസ്ഥാപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter