ഭൂമി പൂജയില്‍ സിഖ്​ മതസ്ഥര്‍ പങ്കെടുക്കരുതെന്ന് സിഖ്​ ഖല്‍സ പ്രതിനിധി
ജലന്ദര്‍: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തി​​ന്‍റെ മുന്നോടിയായി സംഘടിപ്പിക്കുന്ന ഭൂമി പൂജയില്‍ സിഖ്​ മതസ്ഥര്‍ പങ്കെടുക്കരുതെന്ന് സിഖ്​ ഖല്‍സ പ്രതിനിധി ധ്യാന്‍ സിങ്​ മണ്ഡ് . ഹിന്ദു, മുസ്​ലിം മതവിഭാഗങ്ങളെ ഒരുപോലെ ബഹുമാനിക്കുന്നുണ്ടെന്നും തര്‍ക്കഭൂമി വിഷയത്തില്‍ ഇരുകൂട്ടരും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളില്‍ മധ്യസ്ഥതക്ക്​ സിഖ്​ സമൂഹം തയാറാണെന്നും ധ്യാന്‍ സിങ്​ പറഞ്ഞു.

"അയോധ്യ ഭൂമി തര്‍ക്കത്തില്‍ ഇരുവിഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി പേര്‍ക്ക്​ ജീവന്‍ നഷ്​ടമായി. മറ്റുള്ളവര്‍ക്ക്​ വേണ്ടി ത്യാഗം ചെയ്യാന്‍ സന്നദ്ധതയുള്ള സിഖ്​ സമൂഹത്തെ ഈ വിഷയത്തില്‍ ഇരുവിഭാഗക്കാരും മാനിച്ചിട്ടില്ല" അദ്ദേഹം പ്രസ്താവിച്ചു. ചടങ്ങില്‍ പ​ങ്കെടുക്കുന്നതിനായി​ രാമക്ഷേത്ര ട്രസ്​റ്റ്​ ക്ഷണക്കത്ത്​ അയച്ച 150 പേരിൽ സിഖ് പ്രതിനിധികൾ മാത്രമാണ് എതിർപ്പ് അറിയിച്ച് രംഗത്തെത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter