രാമക്ഷേത്രം: ഭൂമി പൂജ ചടങ്ങിലേക്ക്​ 150 പേര്‍ക്ക്​ ക്ഷണം
ന്യൂഡല്‍ഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നടക്കുന്ന രാമക്ഷേത്ര നിര്‍മാണത്തി​​ന്‍റെ ഭാഗമായി ബുധനാഴ്​ച നടക്കുന്ന ഭൂമി പൂജ ചടങ്ങിലേക്ക്​ 150 പേര്‍ക്ക്​ ക്ഷണം. കോവിഡ് നിയന്ത്രണ ചട്ടപ്രകാരം കൂടുതലാളുകള്‍ പ​​ങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക്​ അനുമതിയില്ലെന്ന സാഹചര്യത്തിലാണ്​ 150 പേര്‍ക്ക്​ ക്ഷണക്കത്ത്​ അയച്ചിട്ടുള്ളത്​. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ആര്‍.എസ്​.എസ്​ മേധാവി മോഹന്‍ ഭഗവത്​, ഉത്തര്‍പ്രദേശ്​ ഗവര്‍ണര്‍ ആനന്ദിബെന്‍ പ​ട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​​, മഹന്ദ്​ നൃത്യ ഗോപാല്‍ദാസ്​ എന്നിവരും വേദിയിലുണ്ടാവും. ബാബരി കേസിൽ മുസ്‌ലിം പക്ഷത്ത് നിന്ന് കക്ഷി ചേർന്നിരുന്ന ഇക്ബാൽ അന്‍സാരി മാത്രമാണ്​ ചടങ്ങിന്​ ക്ഷണിക്കപ്പെട്ട ഏക മുസ്​ലിം പ്രതിനിധി. കാവി നിറമുള്ള ക്ഷണക്കത്തിനൊപ്പം രാമ ലല്ലയുടെ ചിത്രവും അയക്കുന്നുണ്ട്​. അതേസമയം, രാജ്യത്ത് വർഗീയ അജൻഡകളിലൂന്നി രാമക്ഷേത്ര കാമ്പയിന്‍ നടത്തിയ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവർക്ക് പങ്കെടുക്കാൻ നേരിട്ട് ക്ഷണമില്ല, അവർ വീഡിയോ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും, രാമ ക്ഷ്രേത്രത്തിനായി ഏറെ ത്യാഗം ചെയ്ത ഉമ ഭാരതി എന്നിവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്​. രാമക്ഷേ​​ത്ര നിര്‍മാണത്തിന്‍റെ പ്രതീകാത്മ തുടക്കം എന്ന രീതിയില്‍ പ്രധാനമന്ത്രി 40 കിലോ വെള്ളികൊണ്ടുള്ള കല്ല്​ സ്ഥാപിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter