ഇ​യാ​ദ് അ​ൽ ഹല്ലാഖിന്റെ മൃതശരീരം കബറടക്കി
ജ​റൂ​സ​ലം: ജ​റൂ​സ​ല​മി​ല്‍ ഇസ്രായേല്‍ പൊലീസ്​ വെടിവെച്ചുകൊന്ന ഫ​ല​സ്തീ​ന്‍ പൗ​ര​നും ഭി​ന്ന​ശേ​ഷി​ക്കാ​ര​നു​മാ​യ ഇ​യാ​ദ് അ​ൽ ഹല്ലാഖിന്റെ മൃതശരീരം കബറടക്കി.

ഞായറാഴ്​ച രാത്രി നടന്ന സംസ്​കാരച്ചടങ്ങില്‍ പ​ങ്കെടുത്തവര്‍ കൊലപാതകത്തിന്​ ഇസ്രായേലിനോട്​ പകരം ചോദിക്കുമെന്ന്​ പ്രതിജ്ഞയെടുത്തു. ഫലസ്​തീന്‍ പതാകയില്‍ പൊതിഞ്ഞ ഇയാദി​ന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബര്‍സ്​ഥാനിലേക്ക്​ കൊണ്ടുപോയത്​. ഇ​യാ​ദ്​ ഹ​ല്ലാ​ഖി​നെ പൊ​ലീ​സ്​ വെ​ടി​വെ​ച്ച്‌​ കൊ​ന്ന​തി​ല്‍ ഇ​സ്രാ​യേ​ല്‍ പ്ര​തി​രോ​ധ മ​ന്ത്രി​യും അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ബെ​ന്നി ഗാ​ന്‍​റ്​​സ്​ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ മാ​പ്പു​പ​റ​ഞ്ഞു. ജോ​ര്‍​ജ് ഫ്ലോയിഡിന്റെയും ഇയാദ് ഹല്ലാഖിന്റെയും കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌​ കഴിഞ്ഞദിവസം ഇസ്രായേലിലെ തെ​ല്‍ അ​വീ​വി​ലും പ്ര​ക​ട​നം ന​ട​ത്തിയിരുന്നു. ഇരുരാജ്യത്തെയും പൊലീസിന്റെ വംശീയവെറി അവസാനിപ്പിക്കണമെന്നാണ്​ പ്രകടനക്കാര്‍ ആവശ്യപ്പെട്ടത്​.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter