ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകം: പ്രതികരണവുമായി ഇറാൻ
തെഹ്റാന്‍: ആഫ്രോ-അമേരിക്കൻ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍  ശക്തമായ വിമർശനവുമായി ഇറാൻ രംഗത്തെത്തി. ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയവർക്ക് നേരെയുള്ള അതിക്രമങ്ങള്‍ അമേരിക്കൻ സർക്കാർ അവസാനിപ്പിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി ആവശ്യപ്പെട്ടു.

"അടിച്ചമര്‍ത്തലിന് വിധേയരാകുന്ന അമേരിക്കന്‍ ജനതയുടെ നിലവിളി ലോകം കേള്‍ക്കുന്നു. ലോകം നിങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുന്നു. അമേരിക്കന്‍ ഉദ്യോഗസ്ഥരും പൊലീസും ജനങ്ങള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ നിര്‍ത്തുക. അവര്‍ ശ്വസിക്കട്ടെ" -അബ്ബാസ് മൗസവി വ്യക്തമാക്കി. മിനിയപൊളിസില്‍ പൊലീസുകാരന്‍ കാല്‍മുട്ട് കഴുത്തിലമര്‍ത്തി ജോര്‍ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് അമേരിക്ക ശക്തമായ പ്രതിഷേധത്തിൽ അലിഞ്ഞു ചേർന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter