സിഎഎക്കെതിരെ നിലപാട്:  നേതാജിയുടെ ചെറു മകനെ ബിജെപി പുറത്താക്കി
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനും ബി.ജെ.പി പശ്​ചിമ ബംഗാള്‍ വൈസ്​ പ്രസിഡന്‍റുമായ ചന്ദ്രകുമാര്‍ ബോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തതി​​ന്‍റെ പേരിലാണ് അദ്ദേഹത്തെ പുറത്താക്കിയത്.

മുഖ്യമന്ത്രി മമത ബാനർജിയെ അട്ടിമറിച്ച് അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണത്തിലേറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിജെപിയുടെ നടപടി. അയല്‍രാജ്യങ്ങളില്‍ പീഡനത്തിനിരയാകുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കണമെന്നും മുസ്​ലിംകളെ ഒറ്റപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അദ്ദേഹം നിരവധി തവണ കത്തയിച്ചിരുന്നു.

തന്നെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി ബോസ് രംഗത്തെത്തി. സി‌.എ‌.എ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെ എതിര്‍ത്തതിനാലാണ്​ തന്നെ പുറത്താക്കിയതെന്ന്​ ബോസ് മാധ്യമങ്ങളോട്​ പറഞ്ഞു. പുറത്താക്കപ്പെടുന്നതിന് മുമ്പ് തന്നോട് ആലോചിച്ചിട്ടില്ലെന്നും തീരുമാനം വ്യക്തിപരമായി അറിയിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ചുള്ള തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter