വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാനുള്ള പദ്ധതിക്കെതിരെ കൂടുതൽ രാജ്യങ്ങൾ

02 July, 2020

+ -
image

ജറൂസലേം: വെസ്റ്റ്ബാങ്ക് കൂട്ടിച്ചേർക്കാനുള്ള ഇസ്രായേൽ പദ്ധതി യൂണിയനുമായുള്ള അവരുടെ ബന്ധം തകർക്കുമെന്ന് ജർമ്മനി. ഈ പദ്ധതി യൂറോപ്യൻ യൂണിയൻ അംഗീകരിക്കില്ലെന്നും ഇസ്രായേലിലെ ജർമ്മൻ അംബാസഡർ സുസെന്നെ വാസം പ്രഖ്യാപിച്ചു.

വെസ്റ്റ് ബാങ്ക് ഗോലാൻ കുന്നുകളും ഇസ്രായേലിന്റെ ഭാഗമാകാനുള്ള നടപടി ഇന്നലെയായിരുന്നു ആരംഭിക്കേണ്ടത്. എന്നാൽ അമേരിക്കയുടെ പിന്തുണ പൂർണമായി ലഭിക്കാത്തതുമൂലം പദ്ധതി നടപ്പായില്ല. ഇസ്രായേലിന്റെ പദ്ധതിക്കെതിരെ ലോകത്തിലെ നിരവധി ഭാഗങ്ങളിൽ നിന്നും ശക്തമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഐക്യരാഷ്ട്രസഭയും അറബ് ലീഗുമെല്ലാം ഈ പദ്ധതി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു.

RELATED NEWS