വാരിയംകുന്നന്റെ സംഭാവനകൾ അതുല്യവും ആവേശം പകരുന്നതും: സാദിഖലി തങ്ങൾ

02 July, 2020

+ -
image

മലപ്പുറം: സ്വാതന്ത്ര്യ സമരവും വാരിയംകുന്നത്തും എന്ന വിഷയത്തിൽ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ ടേബിൾ ടോപ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല നാമമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സംഭാവനകൾ അതുല്യവും ഇന്നും ആവേശം പകരുന്നതുമാണെന്നും തങ്ങൾ പറഞ്ഞു.

അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷതവഹിച്ചു, ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ഹക്കീം ഫൈസി ആദൃശ്ശേരി, ശാഫി ഹാജി ചെമ്മാട് എന്നിവർ പ്രസംഗിച്ചു.

RELATED NEWS