ഹജ്ജ് 2020 ന് പരിസമാപ്തി: ഹാജിമാർക്ക് ഇനി 14 ദിവസത്തെ ക്വാറന്റൈൻ
മക്ക: 25 ലക്ഷം ആളുകൾ പങ്കെടുക്കുന്ന ഹജ്ജിൽ നിന്ന് വ്യത്യസ്തമായി വെറും ആയിരം പേർ മാത്രം പങ്കെടുത്ത ഈ വർഷത്തെ ഹജ്ജ് നിരവധി സവിശേഷതകളോടെയും കര്‍ശന സുരക്ഷാ മുന്‍കരുതലുകളോടെയും സമാപിച്ചു.

കൊവിഡ് മഹാമാരി മൂലം വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെ വിലക്കിയതിനാൽ ലഭിച്ച അവസരം പൂർത്തിയാക്കിയ സായൂജ്യത്തിലാണ് തീർത്ഥാടകർ. ഹജ്ജ് കർമ്മം പൂർത്തിയാക്കിയ തീർത്ഥാടകർ ഇനി 14 ദിവസം ക്വാറന്റീനിൽ കഴിയണം.

ജംറയിലെ കല്ലേറ് കർമ്മം പൂർത്തിയാക്കിയ തീർത്ഥാടകർ മക്കയിലെത്തി വിടവാങ്ങൽ ത്വവാഫ് നടത്തിയതോടെ ഈ വർഷത്തെ ഹജ്ജിന് സമാപനമായി. ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ഹാജിമാർ ഹോട്ടലുകളിലോ സ്വന്തം വീടുകളിലോ ഇനി 14 ദിവസം ക്വാറന്റീനിൽ കഴിയണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter