ഭരണമുന്നണിയിൽ തന്നെ എതിർപ്പ്: കൂട്ടിച്ചേർക്കൽ നടപ്പാക്കേണ്ടെന്ന നിലപാടുമായി ഇസ്‌റാഈൽ വിദേശകാര്യ മന്ത്രി
തെൽഅവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്ക് രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുന്ന പദ്ധതി യുഎസിൽ നിന്ന് സമ്മതം ലഭിക്കാത്തതുമൂലം ആരംഭിക്കാത്തതിന് പിന്നാലെ കൂട്ടിച്ചേർക്കൽ നടപ്പാക്കേണ്ടെന്ന നിലപാടുമായി ഇസ്‌റാഈൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി രംഗത്ത്. കൂടുതൽ വിവരങ്ങൾ നെതന്യാഹുവിനോട് തന്നെ ചോദിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേലിന്റെ പദ്ധതിക്കെതിരെ രാജ്യാന്തരതലത്തിലടക്കം വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നിലപാട് മാറ്റമെന്ന് കരുതപ്പെടുന്നു. നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡിനൊപ്പം ഇസ്‌റാഈല്‍ ഭരിക്കുന്ന പാര്‍ട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയംഗമാണ് അഷ്‌കെനാസി. ഏകപക്ഷീയ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതിക്ക് സഖ്യകക്ഷിയില്‍ തന്നെ തര്‍ക്കമുണ്ടെന്ന വിവരമാണ് ഇതോടെ പുറത്തുവരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter