അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.വഖ്ഫ് ചെയ്യപ്പെട്ട സ്ഥലങ്ങളായ മഖ്ബറകളില്‍ നിന്ന് മണ്ണെടുത്ത് കൊണ്ട് പോയാല്‍ അത് ബാക്കിയുണ്ടെങ്കില്‍ അത് തിരിച്ച് അവിടേക്ക് എത്തിക്കല്‍ നിര്‍ബ്ബന്ധമാണ്. അത് കൈവശമില്ലെങ്കില്‍ തന്റെ ഉടമസ്ഥതിയിലുള്ള സ്ഥലത്തു നിന്നും അത്രയും അളവ് മണ്ണ് അവിടേക്ക് കൊണ്ട് പോയി ഇടേണ്ടതാണ് (ഫതാവാ റംലി). അത് കൊണ്ട് ഇപ്പോഴും ആ മണ്ണ് കൈവശമുണ്ടെങ്കില്‍ അത് സ്വന്തമായോ ബദ്റില്‍ പോകുന്ന മറ്റുള്ളവര്‍ മുഖേനയോ അവിടെത്തന്നെ എത്തിക്കാന്‍ ശ്രമിക്കുക.  കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.