അമാനത്ത് കോയണ്ണി മുസ്‌ലിയാർ

1920 (1339 സഫർ ) അമാനത്ത് ഹസ്സൻ കുട്ടി മുസ്‌ലിയാരുടെ മകനായി പട്ടിക്കാട് ജനിച്ചു. സൈതാലി മുസ്ലിയാരുടെ മകൾ ആമിനയാണ് മാതാവ്.മുള്യാർക്കുർശി,കരുവാരക്കുണ്ട്, തോഴനൂർ,തലക്കടത്തൂർ, പെടിയാട് ദർസുകളിൽ പഠിച്ചു. പിതാവ് ഹസ്സൻ കുട്ടി മുസ്‌ലിയാർ, സ്വദഖത്തുള്ള മുസ്ലിയാർ, കിടങ്ങയി ഇബ്റഹീം മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഉസ്താദ്മാർ ,മുള്യാർക്കുർശി, കടക്കൽ,മാമ്പുഴ, ചേളാരി, മൈത്ര, ചാവക്കാട്, വേങ്ങര എന്നിവിടങ്ങളിൽ മുദ്ദരിസായി സേവനമനുഷ്ടിച്ചു.

1964 ൽ സുന്നി ടൈംസ് ആരംഭിച്ചത് മുതൽ അദ്ധേഹം തുടഴ്ചയായി എഴുതിയിരുന്ന ഫിഖ്ഹ് പംക്തി ഉയർന്ന പണ്ഡിതന്മാർക്ക് പോലും സംശയ നിവൃത്തിക്ക ഉപകരിക്കുന്നതായിരുന്നു .പിതാവിനെ പ്പോലെ തന്നെ ഉന്നത ഫിഖ്ഹ് ആയിരുന്നു. ലാളിത്യജീവിതത്തിൻ്റെ ഉടമയായിരുന്നു. തികച്ചു ഉഖ്റവിയ്യായ പണ്ഡിതൻ്റെ എല്ലാ അടയാളങ്ങളും അദ്ധേഹത്തിൽ സമ്മേളിച്ചിരുന്നു. ദീർഖ കാലം വേങ്ങര ടൗണിലെ പുത്തൻപള്ളിയിൽ മുദരിസും ഖത്തീബുമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

1967-ൽ സുന്നി ടൈംസ് സഹ പത്രാധിപരായി. ശംസുൽ ഉലമാ ആയിരുന്നു അന്ന് ചീഫ് എഡിറ്റർ, പിറ്റെ വർഷം മുഖ്യപ്രതാധിപരായി അമാനത്ത് കോയണ്ണി മുസ്ലിയാർ തന്നെ ചാർജെടുത്തു . 25.5.67 നു കണ്ണിയത്ത് ഉസ്താദ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട യോഗത്തിൽ വെച്ചാണ് അമാനത്ത് കോയണ്ണി മുസ്ലിയാർ മുശവറയിലോക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

1992 (1413) മുഹർറം 2 ന് അമാനത്ത് കോയണ്ണി മുസ്ലിയാർ ഈ ലോകത്തോട് വിട പറഞ്ഞു. പട്ടിക്കാട് പാറമ്മൽ പള്ളി ഖബർ സ്ഥാനിൽ അന്ത്യവിശ്രാമം കൊള്ളുന്നു.അള്ളാഹു നമ്മെയും അവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുമാറവട്ടെ ആമീൻ .........

       

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter