31 March 2020
19 Rajab 1437

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ജിയോളജി താത്പര്യപ്പെടുന്നുവെന്ന് പഠനം

islamonweb‍‍

23 December, 2015

+ -

ബിരുദ കോഴ്‌സുകളില്‍ ഏറ്റവും തൃപ്തര്‍ ജിയോളജി എടുത്തു പഠിക്കുന്നവരാണെന്ന് ഫോബ്‌സ് മാസികയുടെ പഠനം. യു.കെയിലെ കോളജുകളിലും യൂണിവേഴ്‌സിറ്റികളും നടത്തിയ ദേശീയ വിദ്യാര്‍ഥി സര്‍വേയിലാണ് ഫോബ്‌സ് മാസികയുടെ കണ്ടെത്തല്‍. 2,20,000 വിദ്യാര്‍ഥികളില്‍ 95 ശതമാനവും ജിയോളജി ബിരുദ പഠനത്തില്‍ സംതൃപ്തരാണ്. മറ്റെല്ലാ ബിരുദത്തെയും പിന്തള്ളിയാണ് ജിയോളജിയുടെ കടന്നുകയറ്റം. തൊട്ടുതാഴെയുള്ള ഫോട്ടോഗ്രഫിയിലാവട്ടെ 67 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് സംതൃപ്തരായിട്ടുള്ളത്.
എന്താണി ജിയോളജി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോഴ്‌സില്‍ ഇത്ര സന്തോഷം കണ്ടെത്താനുള്ള കാരണങ്ങള്‍. അതില്‍ ചിലത്..
ജിജ്ഞാസയെ പിന്തുടരാന്‍ വിദ്യാര്‍ഥികള്‍ക്കാവുന്നു എന്നതാണ് ഒന്നാമത്തെ കാരണം. ചുറ്റുമുള്ള കാര്യങ്ങള്‍ നിരീക്ഷിച്ചു പിറകെപ്പോവാന്‍ അവര്‍ക്കാവുന്നു. കാലാവസ്ഥയെ നിയന്ത്രിക്കുന്നത് എന്താണ്?, കുന്നുകള്‍ പൊങ്ങിയിരിക്കുന്നതെങ്ങനെ? ഇങ്ങനെത്തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കും ജിജ്ഞാസകള്‍ക്കും തുടര്‍ പഠനങ്ങള്‍ക്കും ജിയോളജിയില്‍ സ്‌കോപ്പുണ്ടത്രെ.
ഫീല്‍ഡ് ട്രിപ്പുകള്‍ ധാരാളം ലഭിക്കുമെന്നാണ് ജിയോളജി വിദ്യാര്‍ഥികളുടെ സന്തോഷത്തിന് മറ്റൊരു കാരണം. കാമ്പുകളും യാത്രകളും പ്രത്യേക ഉന്മേഷവും നല്‍കുന്നുണ്ട്.
ഉത്തരം കണ്ടുപിടിക്കാന്‍ ഇനിയുമേറെ ചോദ്യങ്ങള്‍ ബാക്കിയുണ്ടെന്ന കാര്യവും ജിയോളജി പഠനത്തിന് സന്തോഷം പകരുന്ന കാര്യമാണ്. ഇന്നും ഒരുപാട് കാര്യങ്ങള്‍ അജ്ഞാതമായി കിടക്കുന്നു. ഇക്കാര്യങ്ങളില്‍ ആഴങ്ങളില്‍ ഇറങ്ങി ഉത്തരം കണ്ടുപിടിക്കാനുള്ള അവസരം ജിയോളജി പഠനത്തിലൂടെ ലഭിക്കുന്നു.
എന്തു പഠനത്തിന്റെയും ആത്യന്തിക ലക്ഷ്യം ഒരു ജോലിയായിരിക്കും. യു.എസ് ലേബര്‍ ബ്യൂറോ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 2014 മുതല്‍ 2024 വരെയുള്ള പത്തു വര്‍ഷത്തിനിടെ ജിയോളജി വകുപ്പില്‍ പത്തുശതമാനം ജോലി വര്‍ധനയുണ്ടാകും. ഓയില്‍ ആന്റ് ഗ്യാസ് ഇന്‍ഡസ്ട്രി, മൈനിങ് ഇന്‍ഡസ്ട്രി, പരിസ്ഥിതി പഠനം എന്നീ മേഖലകളിലും സര്‍ക്കാര്‍ തലങ്ങളിലും സാധ്യതകളുടെ വലിയൊരു ലോകം തന്നെയാണ് ജിയോളജി വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ തുറന്നുകിടക്കുന്നത്.

RELATED ARTICLES