രണ്ടുമാസത്തിനകം മലപ്പുറം സമ്പൂര്‍ണ വൈ ഫൈ നഗരം
സമ്പൂര്‍ണ വൈ ഫൈ നഗരമാവുകയെന്ന മലപ്പുറത്തിന് സ്വപ്നസാക്ഷാത്കാരത്തിന് ഇനി രണ്ടുമാസം മാത്രം. ഐടി മിഷനു കീഴില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ഇനി മന്ത്രിസഭയുടെ കൂടി അനുമതിയാണ് വേണ്ടത്. അടുത്ത് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ അറിയിച്ചു. ബി.എസ്.എന്‍.എലോ റെയില്‍വേയില്‍ ഇന്‍റര്‍നെറ്റ് സംവിധാനം കൈകാര്യം ചെയ്യുന്ന, സര്‍ക്കാറിന്‍െറ തന്ന റെയില്‍ടെല്ലുമായോ സഹകരിച്ചായിരിക്കും വൈ ഫൈ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. ഡിസംബറോടെ പൂര്‍ത്തിയാകുന്ന ആദ്യഘട്ടത്തില്‍ നഗരസഭയിലെ പ്രധാന റോഡുകള്‍, ജനം തിങ്ങി താമസിക്കുന്ന പ്രദേശങ്ങള്‍ തുടങ്ങിയവയിലാണ് കണക്ഷന്‍ ലഭിക്കുക. യൂസര്‍നേമും പാസ്കോഡും ലഭിക്കാന്‍ നഗരസഭയില്‍ അപേക്ഷിക്കേണ്ടതുണ്ട്. ഏകദേശം ഒന്നരക്കോടി രൂപ ചെലവുകണക്കാക്കിയ പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് ആദ്യമായി സൗജന്യ വൈ ഫൈ ലഭ്യമാക്കിയ പ്രാദേശിക ഭരണകൂടമെന്ന ബഹുമതി മലപ്പുറത്തിന് കിട്ടും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter