ഇസ്‍ലാമിക് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുന്നു
ഡോ. സാക്കിര്‍ നായിക്ക് രൂപകല്‍പന ചെയ്ത ഇസ്‍ലാമിക് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുന്നു. വിശുദ്ധ ഖുര്‍ആനെ ആധുനിക ശാസ്ത്രവുമായി കൂട്ടിയിണക്കുന്ന ‘പീസ് മൊബൈല്‍’ വിപണിയിലിറങ്ങും മുമ്പേ തരംഗമായിക്കഴിഞ്ഞു. റമദാന്‍ അവസാന വാരത്തില്‍ വിപണിയിലെത്തും എന്നറിഞ്ഞപ്പോഴേക്ക് ഓണ്‍ലൈനായി ആയിരക്കണക്കിന് ഓര്‍ഡറാണ് മൊബൈലിന് ലഭിച്ചിരിക്കുന്നത്. ഇസ്‍ലാമിലെ ദൈനംദിവ വ്യവഹാരങ്ങളെ മൊബൈലുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് സ്മാര്‍ട്ഫോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഡോ. സാക്കിര്‍ നായിക്ക് സ്ഥാപിച്ച ഐആഎഫിന്‍റെ ഉടമസ്ഥതയിലുള്ള പീസ്ടീവിയാണ് ഫോണ്‍ രംഗത്തിറക്കുന്നത്. പ്രേക്ഷകരുടെ എണ്ണം 200 കടന്ന് പീസ്ടീവി ഈയിടെ ആഗോള റെക്കോര്‍ഡ് സ്ഥാപിച്ചത് വാര്‍ത്തയായിരുന്നു. 50 ഇസ്‍ലാമിക ആപ്ലിക്കേഷനുകളും നൂറുകണക്കിന് ഇസ്‍ലാമിക വാള്‍പേപ്പറുകളും 200ഓളം റിംഗ്ടോണുകളും അടങ്ങുന്ന ഫോണില്‍ സാക്കിര്‍ നായിക്കിന്‍റെ 80 മണിക്കൂര്‍ പ്രസംഗവീഡിയോയും ഉള്‍ക്കൊള്ളുന്നുണ്ട്. ഇസ്‍ലാമിക വിഷയങ്ങളില്‍ ഡോ. നായിക്ക് രചിച്ച ഗ്രന്ഥങ്ങളും ഫോണില്‍ ലഭ്യമായിരിക്കും. പ്രമുഖ സ്മാര്‍ട്ഫോണ്‍ കമ്പനികളോട് കിടപിടിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളും പീസ് മൊബൈലില്‍ അടങ്ങിയിട്ടുണ്ട്. 4.6 ഇഞ്ച് സ്ക്രീന്‍, കപാസിറ്റീവ് മള്‍ട്ടി ടച്ച്സ്ക്രീന്‍, ഡുവല്‍ 32 ജിബി എസ്ഡി സിംകാര്‍ഡ്, 4 ജിബി ഇന്‍റേര്‍ണല്‍ മെമ്മഫിസ 5 മെഗാപിക്സല്‍ ഓട്ടോഫോക്കസ് കാമറ, ആന്‍ഡ്രോയ്ഡ് ഗിഞ്ചര്‍ബ്രഡ് 2.3.5 ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയവ പീസ് മൊബൈലിന്‍റെ സവിശേഷതകളാണ്. 240 ഡോളറാണ് മുഖവിലയിട്ടിരിക്കുന്ന ഫോണ്‍ ഡി.എച്ച്.എല്‍, ഫെഡ്എക്സ് എന്നിവ വഴി ലഭ്യമായിരിക്കുമെന്ന് ഐആര്‍എഫ് വൃത്തങ്ങള്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter