പുകവലി മനുഷ്യന്‍റെ തലച്ചോറിനെയും ദ്രവിപ്പിക്കുന്നുവെന്ന്
പുകവലി മനുഷ്യന്‍റെ ശ്വാസകോശം മാത്രമല്ല തലച്ചോറും ദ്രവിപ്പിക്കുന്നുവെന്ന് പുതിയ പഠനം. ഓര്‍മശക്തി, ഗ്രാഹ്യശക്തി, വിവേചനബുദ്ധി എന്നിവയെ പുകവലി സാരമായി ബാധിക്കുമെന്ന് ലണ്ടനിലെ കിങ്സ് കോളജിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് വ്യക്തമാക്കിയിരിക്കുന്നത്. അമിത രക്തസമ്മര്‍ദത്തേക്കാളും പൊണ്ണത്തടിയേക്കാളും മാരകമായാണ് പുകവലി മനുഷ്യനെ ബാധിക്കുന്നതെന്ന് പഠനം പറയുന്നു. 50 വയസ്സ് പിന്നിട്ട 8,800 പേരുടെ ജീവിത ശൈലിയും ആരോഗ്യവും വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് വിധേയമാക്കിയാണ് പുകവലി തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി കണ്ടെത്തിയത്. പുക വലിക്കുന്നവരുടെയും വലിക്കാത്തവരുടെയും ഓര്‍മശക്തി വര്‍ഷങ്ങള്‍ ഇടവിട്ട് പരിശോധിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്. പുക വലിക്കുന്നവരുടെ ഓര്‍മശക്തി കാര്യമായി കുറയുന്നുവെന്ന് പഠനം തെളിയിച്ചു. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള മനുഷ്യന്‍റെ സ്വാഭാവിക കഴിവിനെ പുകവലി ബാധിക്കുമെന്നും ഈ കഴിവ് നഷ്ടപ്പെടുന്നത് ഹൃദയാഘാതവും മസ്തിഷ്കാഘാതവുമായി ബന്ധപ്പെട്ടു കിടക്കുന്നെന്നും ഗവേഷണത്തിന് നേതൃത്വം കൊടുത്ത ഡോ. അലക്സ് ഡ്രെഗാന്‍ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter