അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.നികാഹിന് മുമ്പ് ഗർഭിണിയായാൽ അഥവാ വ്യഭീചാരത്തിൽ ഗർഭം ധരിച്ചാൽ ആ കുട്ടിയെ സാധാരണ പോലെത്തന്നെ ഗർഭത്തിൽ നിലനിർത്തി പ്രസവിക്കണം. നാലു മാസം തികയുന്നതിന് മുമ്പ് ആ ഗർഭം അലസിപ്പിക്കൽ കറാഹത്തും നാലു മാസത്തിന് ശേഷം ഹറാമുമാണ് (നിഹായ).  ഈ രീതിയിൽ കുട്ടി പിറന്നാൽ ആ കുട്ടിയുടെ സാമൂഹിക സ്റ്റാറ്റസ് എന്താണെന്ന് മനസ്സിലാക്കാൻ FATWA CODE: Abo8911  എന്ന ഭാഗം ദയവായി വായിക്കുക.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.