എപ്പോള്‍ മുതല്‍ കുഞ്ഞിന്‍റെ കാര്യങ്ങള്‍ അവന് തന്നെ വിട്ടുകൊടുക്കാം?
കുഞ്ഞുങ്ങള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുന്നതിനെ കുറിച്ചും അവരെ സ്വയം തീരുമാനത്തിന് വിടുന്നതിനെ കുറിച്ചുമാണ് ട്വിറ്ററിലും ഫൈസ്ബുക്കിലുമെല്ലാം ആളുകള്‍ കാര്യമായി എന്നോട് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. എത്ര വയസ്സു മുതല് ‍മക്കളെ അവരുടെ തീര്‍പ്പിന് വിടാം? എത്ര വയസ്സുമുതലാണ് മക്കള്‍ സ്വയം വ്യക്തിത്വമുള്ളവരായി മാറുക? അവരുടെ എല്ലാ കാര്യത്തിലും ഇടപെടുന്നത് അവര്‍ക്ക് ബുദ്ധിമുട്ടായി തൊന്നില്ലേ? അതെ സമംയ ഇടപെടാതിരുന്നാല് അവര്‍ പിന്നെ നമ്മെ അനുസരിക്കാത്ത മക്കളായി പോകില്ലേ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ദിവസവും ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പലപ്പോഴും ഒരാള്‍ രക്ഷിതാവാകുന്നതോടെ പിന്നെ അയാളുടെ മനസ്സില്‍ രൂപപ്പെടുന്ന സാധാരണ ചോദ്യങ്ങളാണിവ. കുഞ്ഞിന്‍രെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ ഏറെ പ്രധാനവുമാണത്. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായി ഒറ്റവാക്കില്‍ മറുപടി പറയുക സാധ്യമല്ല. അതു സംബന്ധമായി നാലഞ്ചു വിഷയങ്ങള്‍ മനസ്സിലാക്കുകയാണ് അതിനുള്ള പോംവഴി. കുഞ്ഞിന്‍റെ തീരുമാനങ്ങളെ ബഹുമാനിക്കാന്‍ പഠിക്കുക കുഞ്ഞെടുക്കുന്ന തീരുമാനം ബഹുമാനിക്കാനും അംഗീകരിക്കാനും മാതാപിതാക്കളായ നാം ശീലിക്കണം. അത് ഒരു പക്ഷെ നമുക്കും അവര്‍ക്ക് തന്നെയും ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമായിരിക്കാം. എന്നാലും അതിനെ ബഹുമാനിച്ചു വേണം അതില്‍ നിന്ന് പിന്മാറാന്‍ പോലും ആവശ്യപ്പെടുന്നത്. അതല്ലാതെ ഞാന്‍ കരുതിയതെ ഇവിടെ നടക്കാവൂ എന്ന തരത്തിലാകരുത് ബാപ്പയായ നിങ്ങളുടെ പെരുമാറ്റം. അതവന് ഒരുതരം ആധിപത്യവും വാശിയുമായേ തോന്നൂ. ഉദാഹരണത്തിന് നിങ്ങളുടെ വീട്ടില് അഥിതികള്‍ വന്ന സമയം. രണ്ടുവയസ്സുകാരനായ നിങ്ങളുടെ കുഞ്ഞ് നല്ല ശബ്ദമുണ്ടാക്കുന്ന ഒരു കളിപ്പാട്ടം കൊണ്ട് കളക്കുന്നുവെന്നിരിക്കട്ടെ. അത് നിങ്ങള്‍ക്കും അഥിതിക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അവനോട് ആ സമയത്ത് റൂമില്‍ കയറി കളിക്കാന്‍ പറയുക. അതല്ലാതെ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് കരുതി ആ കളിപ്പാട്ടം എടുത്തുവെച്ച് അവനെ കരയിപ്പിക്കുകയല്ല വേണ്ടത്. നിങ്ങള്‍ നിങ്ങളുടെ അഥിതിയെ മാക്സിമം ഇംപ്രസ് ചെയ്യാനണല്ലോ ശ്രമിക്കുന്നത്. നിങ്ങളുടെ കുഞ്ഞനും അവന്‍രെ മാനസിക തലത്തില്‍ നിന്ന് അഥിതിയെ ഇംപ്രസ് ചെയ്യാന്‍ തന്നെയായിരിക്കും ചിലപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവന് കൊടുക്കുക കുഞ്ഞിന്‍റെ കാര്യത്തില്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവന് നല്‍കുക. അവനെടുക്കുന്ന തീരുമാനം തെറ്റാണെങ്കില്‍ അതിലെ ശരിയായ വശത്തെ കുറിച്ച് അവന് പറഞ്ഞ് മനസ്സിലാക്കുക. സമാനമായ ഒരു സന്ദര്‍ഭം അവന്‍റെ ജീവിതത്തില്‍ വരുമ്പോള്‍ അവന് വീണ്ടും തെറ്റായ ഒരു തീരുമാനത്തിലേക്ക് പോകാതിരിക്കണം. ഇനി അവന്‍ തെരഞ്ഞെടുത്തത് കാര്യം തെറ്റൊന്നുമാകില്ല. എന്നാല്‍ നമ്മുടെ ഇഷ്ടം അതായിക്കൊള്ളണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ തീരുമാനം നാം അവന് തന്നെ വിട്ടുകൊടുക്കുക. കാരണം രണ്ടായാലും കാര്യമായി പ്രശ്നമില്ലെങ്കില്‍ പിന്നെ അവന്‍റെ കാര്യത്തിലെ അവസാന തീരുമാനം അവന്‍റെത് തന്നെയാകുന്നതാണല്ലോ നല്ലത്. സ്വയം അവന്‍ നടപ്പാക്കിയ കാര്യത്തില്‍ വേണ്ടത്ര പ്രോത്സാഹിപ്പിക്കുക മകന്‍ സ്വന്തമായി തീരുമാനമെടുത്തു നടപ്പാക്കിയ കാര്യത്തില്‍ നാം അവനെ മാക്സിമം പ്രോത്സാഹിപ്പിക്കണം. അവന് പുതുതായി വല്ലതും ഉണ്ടാക്കുകയോ മറ്റോ ചെയ്താല്‍ അതില്‍ നാം അത്ഭുതം കൂറണം. കുഞ്ഞ് ആദ്യമായി ഉണ്ടാക്കുന്ന കടലാസ് തോണിയിലും കടലാസ് പക്ഷിയിലുമെല്ലാം മാതാപിതാക്കളായ നാം അത്ഭുതം കൂറി കാണിക്കണം. അതവന്‍റെ ചിന്തകളെയും സര്‍ഗശേഷിയെയും കാര്യമായി വളര്‍ത്തും. രക്ഷിതാക്കളുടെ പ്രോത്സാഹനമാണ് ഒരു കുഞ്ഞ് തന്‍റെ പഠനകാര്യത്തില്‍ പോലും ആവശ്യപ്പെടുന്നത്. ടീച്ചര്‍മാരും സ്കൂള് ‍അധികൃതരുമെല്ലാം ഫസ്റ്റ്റാങ്ക് വാങ്ങിയ നിങ്ങളുടെ മകനെ അഭിനന്ദിക്കാന്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ച് നിങ്ങളെ കൂടി അതിലേക്ക് ക്ഷണിച്ചുകാണും, അല്ലേ. പക്ഷെ സ്വന്തം മകനെ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങള് സ്വന്തമായി എന്തു ചെയ്തു എന്ന് ആലോചിച്ചു നോക്കൂ. കുഞ്ഞിന് സംസാരിക്കാനുള്ള അവസം നമ്മളായിട്ട് കൈയിലെടുക്കാതിരിക്കുക പലപ്പോഴും പലരും വരുത്തുന്ന ഗുരുതരമായ വീഴ്ചയാണിത്. മക്കള് ‍സംസാരിക്കേണ്ടിടത്ത് കയറി സംസാരിക്കുക മാതാപിതാക്കളുടെ ഒരു സ്വഭാവമാണ്. പനി ബാധിച്ച ഡോക്ടറുടെ അടുത്ത് നിങ്ങള്‍ മകനെയും കൂട്ടി ചികിത്സക്ക് പോകുന്ന അവസരം ഓര്‍ത്തുനോക്കൂ. നിങ്ങളുടെ മകന്‍റെ രോഗകാര്യം ഡോക്ടറോട് സംസാരിച്ചത് ആരായിരുന്നു. നിങ്ങളായിരുന്നില്ലേ? അത് രോഗസമയമായിരുന്നത് കൊണ്ട് തത്കാലം നിങ്ങള്‍ തന്നെ സംസാരിച്ചാലും കുഴപ്പമില്ലെന്ന് പറയാം. എന്നാല് ‍ഇതെ സ്വഭാവം മക്കളുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും നിങ്ങള്‍ കാണിക്കുന്നതോ? അത് മാറണം. തങ്ങളുടെ കാര്യങ്ങള്‍ വിശദീകരിക്കാനും തനിക്ക് പറയാനുള്ളത് പറയാനും കുഞ്ഞുങ്ങള്‍ പക്വമായി കഴിഞ്ഞുവെന്ന് തോന്നിയാല്‍ പിന്നെ അവരുടെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ നാം അവരെ തന്നെ പ്രോത്സാഹിപ്പിക്കണം. അതവനിലെ വ്യക്തിയെ കാര്യമായി വളര്‍ത്തുമെന്ന കാര്യം തീര്‍ച്ചയാണ്. കുഞ്ഞിനെ സാമ്പത്തിക ക്രയവിക്രയം ശീലിപ്പിക്കുക കുഞ്ഞുങ്ങളുടെ ചില കാര്യങ്ങള്‍ വാങ്ങിക്കാന്‍ അവരെ തന്നെ ഏല്‍പിക്കാവുന്നതാണ്. അത്തരം കാര്യങ്ങളില്‍ അവരുടെ കൈയില്‍ കാശ് കൊടുത്ത് വേണ്ടത് വാങ്ങാന്‍ അവനെ തന്നെ ഏല്‍പിക്കുക. തങ്ങളുടെ റൂമിലേക്ക് വേണ്ട സാധനങ്ങളോ മറ്റോയെല്ലാം ഇക്കൂട്ടത്തില്‍ പെടും. അതെല്ലാം നിങ്ങള്‍ പോയി വാങ്ങിക്കുന്നതിന് പകരം നിങ്ങളുടെ ബജറ്റ് പറഞ്ഞ് കൊടുത്ത് അവരോട് തന്നെ വാങ്ങിക്കാന്‍ പറയുക. അമിതവ്യയം കാണുകയാണെങ്കില്‍ അതു സംബന്ധമായി മകനെ ഗുണദോഷിക്കുകകയും ചെയ്യുക. ഇത്തരം കാര്യങ്ങള്‍ ശീലിക്കുക വഴി നേരത്തെ പറഞ്ഞ് പേടിക്ക് ഏറെക്കുറെ പരിഹാരം കാണാനാകും. അതിനെല്ലാം പുറമെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്യുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter