പാര്‍ലമെന്‍ററി കാര്യ പഠനങ്ങള്‍ക്ക് രാജ്യസഭാ ഫെല്ലോഷിപ്പ്
ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡണ്ടും രാജ്യസഭാ അദ്ധ്യക്ഷനുമായ എസ്.രാധാകൃഷ്ണന്‍റെ പേരില്‍ പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ചും പാര്‍ലമെന്‍ററി സ്ഥാപനങ്ങളെക്കുറിച്ചും പാര്‍ലമെന്‍ററി സംവിധാനത്തില്‍ വരുത്തേണ്ട കാലോചിതമായ മാറ്റങ്ങളെക്കുറിച്ചും പൊതുവെയും ഇന്ത്യന്‍ ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് പ്രത്യേകിച്ചും ആഴത്തിലുള്ള പഠനങ്ങള്‍ നടത്താ‍ന്‍ രാജ്യസഭാ സെക്രട്ടിയേറ്റ് ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച അക്കാദമിക പശ്ചാത്തലവും ഇന്ത്യന്‍ പാര്‍ലമെന്‍ററി കാര്യ നിര്‍വ്വഹണങ്ങളില്‍ അറിവും അഭിരുചിയും ഉള്ള ഗവേഷകര്‍ രാജ്യസഭാ സെക്രട്ടേറിയേറ്റിലെ സേര്‍ച്ച് ആന്‍റ് അഡ്വൈസറി കമ്മിറ്റിയുടെ കൂടിയാലോചനയോടെ സമര്‍പ്പിക്കുന്ന പ്രബന്ധങ്ങളില്‍ നിന്ന് പ്രത്യേക സമിതി പരിഗണിക്കുന്ന രണ്ടു പേര്‍ക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുക. ഒരു വര്‍ഷത്തെ കാലാവധിയോടെയുള്ള ഈ ഫെല്ലോഷിപ്പില്‍ ഘട്ടം ഘട്ടമായി മൂന്നു ലക്ഷം രൂപയാണ് ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങള്‍ പുസ്തക രൂപത്തിലോ അല്ലാതെയോ പ്രസിദ്ധീകരിക്കാം. അപേക്ഷകന്‍റെ യോഗ്യതകള്‍ക്കും മുന്‍പരിചയത്തിനും മുന്പ് പ്രസിദ്ധീകൃതമായ ഗവേഷക പ്രബന്ധങ്ങള്ക്കും പ്രത്യേക പരിഗണന ഉണ്ടായിരിക്കും. അപേക്ഷകന്‍ ഏതെങ്കിലും സ്ഥാപനത്തില്‍ നിലവില് സേവനമനുഷ്ഠിക്കുന്നുണ്ടെങ്കില്‍ സ്ഥാപനത്തിന്റെ നോ ഒബ്ജക്ഷന്‍ സര്ട്ടിഫിക്കറ്റും ഹാജരാക്കണം. www.rajyasabha.nic.in എന്ന വെബ്സൈറ്റിലെ ചെയേഴ്സ് ആന്‍റ് ഫെല്ലോഷിപ്പ് എന്ന ലിങ്കില്‍ വിശദ വിവരങ്ങള്‍ ലഭ്യമാണ്. S.D.Nautiyal, Director, Rajya Sabha Secretariat, Room No. 147, Parliament House Annexe, New Delhi110 എന്ന അഡ്രസ്സിലേക്കോ sd.nautiyal@sansad.nic.in എന്ന മെയില്‍ ഐഡിയിലേക്കോ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയ്യതി: ഫെബ്രുവരി 28

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter