സി.എച്ച് മുഹമ്മദ് കോയ മുസ്ലിം ഗേള്‍സ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിനു കീഴില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍റെ സ്കോളര്‍ഷിപ് വിഭാഗം മുഖേന വിതരണം ചെയ്യുന്ന സി.എച്ച് മുഹമ്മദ് കോയ മുസ്ലിം ഗേള്‍സ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. രണ്ടായിരം വിദ്യാര്‍ത്ഥിനികള്‍ക്ക് പന്ത്രണ്ടായിരം രൂപ വീതം ഹോസ്റ്റല്‍ സ്റ്റൈപ്പന്‍റാണ് സ്കോളര്‍ഷിപ്പിനത്തില്‍ ലഭിക്കുക. കേരളത്തിലെ സര്‍ക്കാര്‍- എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി തലത്തിലോ പി.ജി തലത്തിലോ പഠനം നടത്തുന്നവര്‍ക്കും പൊതുപരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയില്‍ സ്വാശ്രയസ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും സ്കോളര്‍ഷിപ്പ് ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2013 നവംബര്‍ 29 കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.dcescholarship.kerala.gov.in

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter