ആഫ്രിക്കയിലെ ഇസ്‌ലാം

ലോകത്തിലെ രണ്ടാമത്തെ വലിയ വൻകരയായി കണക്കാക്കപ്പെടുന്നത് ആഫ്രിക്കയെയാണ്. മുസ്ലിം വൻകര എന്ന് വിശേഷിപ്പിക്കാൻ മാത്രം മുസ്ലിം ജനസംഖ്യ ആഫ്രിക്കൻ തീരങ്ങളിലുണ്ട്. 55 രാഷ്ട്രങ്ങളുള്ള ആഫ്രിക്കയിൽ മുക്കാൽ ഭാഗം രാജ്യങ്ങളിലും പകുതിയിലധികം മുസ്ലിംകളാണ് ജീവിക്കുന്നത്. കൊളോണിയൽ ശക്തികൾ ആക്രമിച്ചുകൊണ്ട് അധികാര മതത്തെ പ്രവേശിപ്പിക്കാൻ ശ്രമിച്ചെങ്കിലും മറികടക്കാൻ സാധിച്ചിരുന്നില്ല.

സമാധാനപരമായ മതപ്രബോധനത്തിലൂടെയാണ് ആഫ്രിക്കയിൽ ഇസ്ലാം പ്രചരിച്ചത്. ആഫ്രിക്കയിലെ ഇസ്ലാം പ്രചാരം ബലപ്രയോഗത്തിലൂടെയല്ലായിരുന്നെന്ന് പ്രസിദ്ധ ക്രിസ്ത്യൻ എഴുത്തുകാരനായ ഹൊബേർദശാൻ പറയുന്നുണ്ട്. ഗോത്ര നേതൃത്വം ഇസ്ലാം സ്വീകരിച്ചാൽ എല്ലാവരും ഇസ്ലാം സ്വീകരിക്കുകയായിരുന്നു. ശുദ്ധമായ വസ്ത്രം, പള്ളി, അറബി എഴുത്ത്, മതപരമായ സ്വത്വം അവർക്ക് ആകർഷണീയത നൽകി. 

മുസ്ലിംകളുടെ സ്വഭാവവും വൃത്തി, സത്യസന്ധത, ചിന്ത ഇസ്ലാമിനെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റി. ജോലിക്ക് വിശ്വസ്തനെ അന്വേഷിക്കുന്നവർക്ക് മുസ്ലിമിലെത്തി എന്ന് തോമസ് അർണോൾഡ് പറയുന്നു. 

അടിമകളുടെ വിഷയത്തിലെ ഇസ്ലാമിന്റെ സുതാര്യ നയം ജനങ്ങളെ ആകർഷിച്ചു. വെള്ളക്കാരുടെ മനുഷ്യത്വ വിരുദ്ധമായ പ്രവർത്തികളിൽ ജനത്തെ ബുദ്ധിമുട്ടിച്ചിരുന്നു. മൃഗങ്ങളെ പോലെയാണ് അവരോട് പെരുമാറിയിരുന്നത്. മനുഷ്യനെ ബഹുമാനിക്കുന്ന ഇസ്ലാമിന്റെ തത്വ ശാസ്ത്രം പീഡിതർക്ക് ആശ്വാസം നൽകി. അടിമ വ്യാപാരം അവസാനിച്ചപ്പോൾ വംശീയ വിവേചനമായിരുന്നു ആഫ്രിക്കൻ ജനത നേരിട്ട വലിയ പ്രശ്നം. കറുത്തവരെയും വെളുത്തവരെയും തുല്യമായി കണക്കാക്കുന്ന ഇസ്ലാമിനെ ആഫ്രിക്കൻ ജനത സ്വീകരിച്ചു. നീഗ്രോ ജനതയെ അവഗണിക്കാത്തതാണ് ആഫ്രിക്കയിൽ ഇസ്ലാമിന് മൗലികമായ മുന്നേറ്റത്തിന് കാരണമെന്ന് സർ അർണോൾഡ് തോമസ് വ്യക്തമാക്കുന്നു.

ഇസ്ലാമിനെ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായി കൊളോണിയൽ ശക്തികൾ കണ്ടു. ക്രൈസ്തവ വിദേശ ശക്തികൾ 15 ആം നൂറ്റാണ്ടിൽ ആരംഭിച്ച അധിനിവേശം 19 ആം നൂറ്റാണ്ടിൽ പൂർണ്ണത കൈവരിച്ചു. ഭരണം നടത്തത്തുന്ന ഗോത്ര തലവന്മാർ വിലക്ക് വാങ്ങി തന്ത്രപ്രധാനമായ സ്ഥലങ്ങൾ കൈക്കലാക്കി. കൊളോണിയൽ ശക്തകളായ ബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം, പോർച്ചുഗൽ, സ്പെയിൻ, ജർമനി, ഇറ്റലി അധിനിവേശകരായി ആഫ്രിക്കയിൽ എത്തി. യഥാർത്ഥത്തിൽ അവർ ആഫ്രിക്കയെ വീതം വെക്കുകയായിരുന്നു. ആദിവാസികളെയും തദ്ദേശീയരെയും ഓടിപ്പിച്ച് അവർ സ്വജനങ്ങളെ കുടിയിരുത്തി. റൊഡേഷ്യയിലും ദക്ഷിണാഫ്രിക്കയിലും ക്രമേണ വിദേശികൾ വളർന്നു. രണ്ട് രാജ്യങ്ങളെ മാത്രം വിദേശ ആക്രമണത്തിൽ നിന്ന് കൊളോണിയൽ ശക്തികൾ ഒഴിവാക്കി. എത്യോപ്യയും ലൈബീരിയയും. ക്രിസ്ത്യൻ രാഷ്ട്രങ്ങളായ അവ രണ്ടും ആക്രമണത്തിന് പാടില്ലാത്ത പവിത്ര രാഷ്ട്രങ്ങളായിരുന്നു. 

യുറോപ്യർ കയ്യടക്കിയ പ്രദേശം പൂർണ്ണമായും അവർ അവരുടെ താല്പര്യത്തിനായി ഊറ്റിക്കുടിച്ചു. വ്യവസായ ശാലകൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ, ആനക്കൊമ്പ്, സ്വർണ്ണം, പരുത്തി, വൈരം കയറ്റിക്കൊണ്ടുപോയി വൻ ലാഭം കൊയ്തു. മനുഷ്യക്കടത്തും യുറോപ്യർ ആരംഭിച്ചു. പോർച്ചുഗീസുകാരാണ് ആദ്യമായി ആഫ്രിക്കയിൽ അടിമക്കച്ചവടം തുടങ്ങിയത്. 

യൂറോപ്യന്മാരുടെ നീച പ്രവർത്തികൾക്ക് ചർച്ചിന്റെ പൂർണ പിന്തുണ ലഭിച്ചു. ആഫ്രിക്കയിൽ നിന്ന് കൊണ്ടുപോകുന്ന അടിമകളെ മാമോദിസ മുക്കി. അടിമ വ്യാപാരത്തിൽ സാമ്പത്തിക ലാഭങ്ങളായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 1680 നും 1796 നും ഇടക്ക് 20 ലക്ഷത്തിലധികം അടിമകളെ ആഫ്രിക്കയിൽ നിന്നും ബ്രിട്ടൻ കയറ്റി അയച്ചിട്ടുണ്ട്. 13 നൂറ്റാണ്ട് വരെ കാര്യക്ഷമായ ഭരണവും സാംസ്കാരികതയും നിലനിന്നിരുന്ന ആഫ്രിക്കയെ തകർത്തത് കൊളോണിയൽ ശക്തികളുടെ അടിമക്കച്ചവടമായിരുന്നു. ആഫ്രിക്കയെ  സാമ്പത്തികമായി പാപ്പരാക്കുകയും ചെയ്തു. 

മുസ്‌ലിംകളെ കണ്ടുപിടിച്ച് അടിമയായി കയറ്റി അയച്ച് മതം നശിപ്പിക്കുകായായിരുന്നു വിദേശികൾ. എന്നാൽ സമത്വ സുന്ദരമായ വർണ്ണ വിവേചനത്തിന് അന്യമായ മനുഷ്യ മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ഇസ്ലാമിനെ തകർക്കാൻ അധിനിവേശ ശക്തികൾക്കായില്ല.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter