അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.ത്വവാഫ് ചെയ്യുമ്പോള്‍ ചെരിപ്പ് കയ്യില്‍ പിടിക്കുകയോ അരിയില്‍ സൂക്ഷിക്കുകയോ ചെയ്യുകയാണെങ്കില്‍ ആ ചെരിപ്പ് ശുദ്ധിയുള്ളതായിരിക്കല്‍ നിര്‍ബ്ബന്ധമാണ്. അല്ലെങ്കില്‍ അഥവാ നജസായ ചെരിപ്പുമായി ത്വവാഫ് ചെയ്താല്‍ അത് സ്വഹീഹാകില്ല. കാരണം നിസ്കാരത്തിലെന്ന പോലെ ത്വവാഫ് ചെയ്യുന്നവന്റെ ശരീരവും വസ്ത്രവും ത്വവാഫ് ചെയ്യുന്ന സ്ഥലവും നജസില്‍ നിന്ന് ശുദ്ധിയായിരിക്കല്‍ നിര്‍ബ്ബന്ധമാണ് (ജമല്‍, ശറഹുല്‍ മുഹദ്ദബ്)കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.