അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.ഭര്‍ത്താവ് മരണപ്പെടുന്നതിന് മുമ്പ് ഹജ്ജിന് പോകാന്‍ ഭര്‍ത്താവിന്റെ അനുമതി കിട്ടി. പക്ഷേ ഹജജിന് പുറപ്പെടുന്നതിന് മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടു. എങ്കില്‍ ഇദ്ദയുടെ കാലയളവില്‍ ആ സ്ത്രീക്ക് ഹജ്ജിന് പോകാന്‍ പറ്റില്ല.  ഇദ്ദ കഴിഞ്ഞിട്ടേ പോകാന്‍ പറ്റൂ.. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല (മുഗ്നി)കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമുക്ക് തൌഫീഖ് പ്രദാനം ചെയ്യട്ടേ.