1948ലെ മാര്‍ട്ടിന്‍ലിംഗ്‌സിന്റെ ഹജ്ജ് യാത്ര

1948 സെപ്റ്റംബര്‍ അവസാനത്തിലാണ് ഹജ്ജിനെ അനുഭവിച്ചത,് കഅ്ബയുടെ കിസ്‌വ കണ്ടു, കൈറോ തെരുവുകളിലൂടെ ഘോഷയാത്രയിലൂടെ  അത് കൈമാറിയിരുന്നു.

മധ്യകാലം മുതല്‍ല്‍ക്കെ ഉയര്‍ന്ന സില്‍ക്ക് കോട്ടണ്‍ വസ്ത്രങ്ങള്‍ ഈജിപ്തില്‍ നിന്ന് നിര്‍മ്മിക്കപ്പെട്ടിരുന്നു.വിദഗ്ദ നെയ്ത്തുകാര്‍ മറ്റു ജോലികളിലൊന്നും ഏര്‍പ്പെടാറില്ല, കാരണം ഒരു കിസ്‌വ പൂര്‍ത്തിയായാലുടന്‍ ഉടന്‍ അടുത്ത നെയത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. 
ഘോഷയാത്രക്ക് ശേഷം സൂയിസില്‍ നിന്ന് ചെങ്കടലിലൂടെ ഞങ്ങള്‍ ബോട്ട് മാര്‍ഗം തീര്‍ത്ഥാടന യാത്ര പുറപ്പെട്ടു. കിസ്‌വയുമായുള്ള യാത്ര ഇത്രത്തോളം ആദരവുള്ളതാണെന്ന് ജിദ്ദയിലെത്തിയപ്പോഴാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്.
ആദ്യം ഉംറ ചെയ്യാന്‍തീരുമാനിച്ചു.ഞങ്ങള്‍ സ്വയം സമര്‍പ്പിക്കാന്‍ തയ്യാറെടുത്തു, സൂയിസില്‍ നിന്ന് 30 മണിക്കൂര്‍ നീണ്ട ഞങ്ങളുടെ യാത്ര മദീനയുടെയും മക്കക്കുമിടയിലെ മധ്യനിരയിലൂടെ നീങ്ങി.
വുളൂ എടുത്തു, തീര്‍ത്ഥാടക വസ്ത്രം ധരിച്ചു, (ഇഹ്‌റാം വസ്ത്രമണിഞ്ഞു) പ്രത്യേക പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിച്ചു.

ജിദ്ദയിലേക്ക

പിറ്റേന്ന് രാവിലെ ബോട്ട് ജിദ്ദയില്‍ നങ്കൂരമിട്ടു.
കൈറോ സര്‍വ്വകലാശാലയിലെയും അലക്‌സാണ്ട്രിയയിലെയും അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സേവകര്‍ എന്നിവരടങ്ങിയതായിരുന്നു ഞങ്ങളുടെ യാത്രസംഘം.
ക്വിസ്‌വയും അതോടൊന്നിച്ചുള്ള അംഗരക്ഷകരും ആദ്യമിറങ്ങി, ഞങ്ങളും അവരെ അനുഗമിച്ചു.ജിദ്ദയിലെ സൂര്യാസ്തമയം വരെ ഞങ്ങള്‍ അവിടെ തന്നെ തങ്ങി.
ഏതാണ്ട് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം കാറുകള്‍ നിന്നു,പുറത്തേക്കിറങ്ങാനും വുളൂ എടുക്കുവാനും ഞങ്ങളോട് നിര്‍ദേശിക്കപ്പെട്ടു.ഞങ്ങള്‍ പവിത്രമായ സ്ഥലമായ ഹറമിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്,

വിശുദ്ധ മക്കയില്‍

വിശുദ്ധ മക്ക നഗരത്തിലെത്തിയപ്പോള്‍ ഞങ്ങളെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി,അത് ഒരു പഴയ സ്‌കൂളായിരുന്നു,അവര്‍ ഞങ്ങള്‍ക്ക് മൂന്നോ നാലോ ശൂന്യമുറികള്‍ നല്‍കി,ഞങ്ങള്‍ ഓരോരുത്തരും ചെറിയ സ്ഥലമെടുത്ത് ഞങ്ങളുടെ ബെഡുകള്‍ വിരിച്ചു.പ്രാര്‍ത്ഥനകളില്‍ മുഴുകി.
രാത്രിയുടെ പകുതിയില്‍ ഞങ്ങളുടെ മുത്തവിഫ് (തീര്‍ത്ഥാടകരുടെ പാര്‍പ്പിടങ്ങളും ക്രമീകരണങ്ങളും ആവശ്യാനുസരണങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കുന്നവര്‍) ഞങ്ങളെ കഅ്ബയിലേക്ക് കൊണ്ടുപോകുന്നത് വരെ ഞങ്ങള്‍ അവിടെ നിന്നു.

ഇടുങ്ങിയ തെരുവുകളിലൂടെ കടന്നുപോവുമ്പോള്‍ ഒന്നു രണ്ട് തീര്‍ത്ഥാടക സംഘത്തെ കണ്ടുമുട്ടി, ഇന്ത്യക്കാര്‍,ജവാനീസ്,ചൈനീസ് തുടങ്ങിയവരൊക്കെയായിരുന്നു അവര്‍. അവര്‍ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന ദിക്ര്‍ ചൊല്ലിക്കൊണ്ടോയിരുന്നു.
സമാധാനത്തിന്റെ കവാടത്തിലൂടെ ഞങ്ങള്‍ ആ വലിയ മസ്ജിദിലേക്ക് പ്രവേശിച്ചു.ഹജറുല്‍ അസ്‌വദ് സ്ഥിതി ചെയ്യുന്ന ഒരു ഭാഗത്തേക്ക് ഞങ്ങള്‍ നീങ്ങി.ഏഴ് ത്വവാഫില്‍ ഓരോന്നിന്റെയും തുടക്കത്തില്‍ മൂന്ന് തവണ ഹജ്‌റുല്‍ അസ്‌വദ് ചുംബിക്കലാണ് സുന്നത്ത്.നേരം ഇരുട്ടിയിരുന്നു, ഞങ്ങളുടെ മുമ്പില്‍ കുറഞ്ഞ മണിക്കൂറുകള്‍ മാത്രമാണുളളത്.നല്ല ശക്തമായ ജനത്തിരക്ക് കാരണം കൂടുതല്‍ എനിക്ക് കരങ്ങള്‍ ചെക്കാനോ കൂടുതല്‍  ചുംബനങ്ങള്‍  അര്‍പ്പിക്കാനോ സാധിച്ചില്ല.
ഏഴ് ത്വവാഫുകള്‍ക്ക് ശേഷം ഞങ്ങള്‍ കഅ്ബയുടെ വാതില്‍ക്കല്‍ നിന്ന്, ഹജ്‌റുല്‍ അസ് വദിന്റെ ചാരെ നിന്ന് പ്രാര്‍ത്ഥിച്ചു.

ഇബ്രാഹീം മഖാമും സംസം കിണറും

പവിത്രമായ ഇടത്തുനിന്നും പിന്‍വാങ്ങി വിശുദ്ധമായ മഖബറയിലേക്ക നീങ്ങി, അവിടെ ചെറിയ പാറയുണ്ട്, അതില്‍ ഇബ്രാഹീം നബി (അ)യുടെ പാദങ്ങളുടെ മുദ്രയുണ്ട്.
മഖാം ഇബ്രാഹീം, അത് കഅ്ബയുടെ അരികിലായിരുന്നു,പിന്നീട് ഖലീഫ ഉമര്‍ (റ)ന്റെ കല്‍പനപ്രകാരം കുറച്ച് അല്‍പദൂരം നീക്കിയിരുന്നു.
കഅ്ബ നിര്‍മ്മിക്കുന്നതിനിടയില്‍ ഇബ്രാഹീം നബി (അ) ഈ പാറയില്‍ നില്‍ക്കുകയായിരുന്നുവെന്നും കല്ലിന്റെ ഭാരം കാരണമായി ഇബ്രാഹിം നബി(അ) യുടെ പാദംപാറയില്‍ പതിയാന്‍ കാരണമായെന്നും പറയപ്പെടുന്നു.
മഖാമിന്റെ മുമ്പ് ഞാന്‍ പ്രാര്‍ത്ഥിച്ചു,അനുഗ്രഹങ്ങള്‍ തേടി,
ഞാന്‍  സംസം കിണറിന്റെ അരികിലേക്ക് പോയി,എനിക്ക വലിയ വിശുദ്ധ പാനീയത്തിന്റെ പാത്രം നല്‍കപ്പെട്ടു.
വെള്ളം കുടിച്ചു,ബാക്കിയുള്ളത് തലയിലേക്ക നനച്ചു, അത് വസ്ത്രത്തിലേക്കും ശരീരത്തിലേക്കും ഒലിച്ച് വന്നു.
ഇബ്രാഹിം നബി(അ) മക്ക വിട്ട ശേഷം ഹാജറ ബീവി(റ)ക്കും ഇസ്മാഈല്‍ നബി(അ)ക്കും ലഭിച്ച ദൈവീക സമ്മാനമായിരുന്നു സംസം.
സഫ മര്‍വക്കിടയില്‍ ഇസമാഈല്‍ നബി(അ)യുടെ മാതാവ് വെള്ളത്തിന് വേണ്ടി അലഞ്ഞപ്പോള്‍ ഇസ്മാഈല്‍ (അ) കാലിട്ടടിച്ച ഭാഗത്ത് നിന്ന അത്ഭുതമെന്നോണം ഒഴുകിയതാണ് സംസമെന്നതാണ് ചരിത്രം.

സഫ മര്‍വ പര്‍വ്വതനിരകള്‍

സഫപര്‍വ്വത നിരകള്‍ സന്ദര്‍ശിക്കാന്‍ വേണ്ടി ഞങ്ങള്‍ പള്ളിയില്‍ നിന്നിറങ്ങി ഏകദേശം രണ്ട് മിനിട്ടോളം നടക്കണം സഫപര്‍വ്വത നിര കയറാന്‍.
സഫയില്‍ നിന്ന് മര്‍വ്വയിലേക്ക് നീങ്ങി,സഫയെ പോലെതന്നെയുള്ള പര്‍വ്വതനിര,കാല്‍ മൈല്‍ ദൂരം അകലത്തില്‍ മര്‍വ്വ.സഫക്കും മര്‍വ്വക്കും ഇടയിലായി ഏഴ് തവണ,നടത്തത്തിനും ഓട്ടത്തിനും ഇടയിലേ രീതിയാണ് സഫമര്‍വ്വ സഞ്ചാരത്തില്‍ വേണ്ടത്.
സഫയുടെയും മര്‍വ്വയുടെയും ഇടയിലെ സഞ്ചാരങ്ങളില്‍ ഓരേ തീര്‍ത്ഥാടകരെ വീണ്ടും വീണ്ടും ഓരോദിശയില്‍ നിന്നോ എതിര്‍ദിശയില്‍ നിന്നോ വീണ്ടും കണ്ടുമുട്ടും.
അത് അപരിചിത്വവും അതിശയകരവുമായ സ്വപ്‌നമാണ്,വെള്ള വസ്ത്രധാരികളെ വീണ്ടും കണ്ടുമുട്ടാം,ഏഴാമത്തെ സഞ്ചാരം മര്‍വയില്‍ അവസാനിച്ചു.
ഞങ്ങള്‍ തലമൊട്ടയടിച്ചതിന്റെ പകരമായി സന്ദര്‍ശനം നടത്തുന്നു, മറ്റു ചിലര്‍ തലയില്‍ നിന്ന് ചില രോമങ്ങള്‍ മുറിച്ചുമാറ്റുന്നു, ഇതോടെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയായി,തീര്‍ത്ഥാടനത്തില്‍ മുഴുകിയവര്‍ ഇഹ്‌റാമിന്റെ വസ്ത്രം സൂക്ഷിക്കുകയും പെരുന്നാളിന്റെ ആദ്യ ദിനം വരെ മുടിമുറിക്കുകയും ചെയ്തില്ല.

അഞ്ചു ദിനം മക്കയില്‍

അടുത്ത അഞ്ചുദിനം കൂടി ഞങ്ങള്‍മക്കയില്‍ തങ്ങി.എല്ലാദിനവും ഫജ്ര്‍ ബാങ്കോടെ ഞങ്ങള്‍ ഉണര്‍ന്നു, മസ്ജിദില്‍ ഞങ്ങള്‍ നിസ്‌കാരം നിര്‍വ്വഹിച്ചു.
ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്നും ഇസ്‌ലാമിന്റെ മഹത്വങ്ങളിലൊന്നുമാണ് നിസ്‌കാരത്തിലേക്കുള്ള ബാങ്കൊലികള്‍.
പക്ഷെ മക്കയില്‍ ആദ്യമായുള്ള മൈക്രോഫോണിന്റെ ഉപയോഗത്തോടെ  ആ മനോഹാരിതക്ക് കളങ്കം വരുത്തി.
നിര്‍ഭാഗ്യകരമെന്ന് പറയാം,ഒന്ന് രണ്ട് തവണ അത് പണിമുടക്കിയപ്പോള്‍ യഥാര്‍ത്ഥ രീതിയില്‍ േേകള്‍ക്കാന്‍ കഴിഞ്ഞു.
ചീഫ്മുഅദ്ദിന്‍(ബാങ്കുകൊടുക്കുന്നആള്‍) ഒരു മിനാരത്തില്‍ നിന്ന് ബാങ്ക് കൊടുക്കുമ്പോള്‍ മറ്റു 6 മുഅദ്ദിന്‍മാര്‍ ഒന്നിച്ച് മറ്റു ആറ് മിനാരങ്ങളില്‍ നിന്ന്് അത് പോലെ ബാങ്ക് കൊടുക്കുന്നു.
ളുഹര്‍ നിസ്‌കാരത്തിന്റെ ഒരു മണിക്കൂര്‍ മുമ്പ് ഞാന്‍ പള്ളിയിലേക്ക് പോവാറുണ്ടായിരുന്നു.ഏറ്റവും നല്ല അന്തരീക്ഷം ഉച്ചക്ക് ശേഷവും സൂര്യാസ്തമയത്തിനടയിലുമാണ്.
പള്ളിയില്‍ മേല്‍ക്കൂരയുടെ താഴെ തന്നെ ഇരിക്കേണ്ട ആവശ്യമില്ല,ഉച്ചക്ക് ശേഷം തുറന്ന മുറ്റത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിരുന്നു ഇരുന്നിരുന്നത്.
ഞാന്‍  ആളുകളില്‍ നിന്ന് അകന്ന് കല്ലുകള്‍ക്ക് മീതെ നിസ്‌ക്കാരപ്പായവിരിച്ചിരുന്നു.

(രചയിതാവിനെ പറ്റി :
മാര്‍ട്ടിന്‍ ലിംഗ്‌സ് (24 ജനുവരി 1909-12മെയ് 2005,കാലഘട്ടം)ആംഗലേയ സാഹിത്യകാരന്‍, എഴുത്തുകാരന്‍,ചിന്തകന്‍,ഇസ്‌ലാമിക പണ്ഡിതന്‍,  വില്യം ഷേക്‌സ്പിയറിനെ കുറിച്ച് ആധികാരികമായി പഠനം നടത്തിയവര്‍, മുഹമ്മദ്  ഹിസ് ലൈഫ് ബൈസ്ഡ് ഓണ്‍ ഏളിയറ്റ് റിസോഴ്‌സ് എന്നവിഖ്യാത കൃതിയുടെ ഗ്രന്ഥകര്‍ത്താവ്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter