മതത്തിനകത്തേക്ക്‌ തനിയുക്തിവാദം കടന്നുവന്നതിന്റെ ശേഷവിശേഷമാണ്‌ സകാത്ത്‌ കമ്മിറ്റികളെന്നപേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നപലതും. ഇജ്‌തിഹാദ്‌ (ഗവേഷണം) പുരോഗമിച്ചപ്പോഴാണ്‌ ചിലയാളുകള്‍ കമ്മിറ്റിയുണ്ടാക്കാതെസകാത്ത്‌ കൊടുത്താല്‍ മതിയാവുകയില്ലെന്നുംസകാത്ത്‌ സകാത്താകണമെങ്കില്‍ സംഘടിതമായിരിക്കണമെന്നുംപറയാന്‍ തുടങ്ങിയത്‌ ഒരുമൗലവിഎഴുതുന്നത്‌ കാണുക: “അതായത്‌ അഗ്നിഅഗ്നിയാകാനുള്ളസ്വഭാവഗുണമാണ്‌ അതിന്‌ ചൂടുംപ്രകാശവുംഉണ്ടാവുകഎന്നത്‌. ഈസ്വഭാവംനഷ്‌ടപ്പെട്ടാല്‍ അതിന്‌ അഗ്നിഎന്ന്‌ പറയുകയില്ല. ഇതുപോലെസകാത്ത്‌ സകാത്താകാനുള്ളസ്വഭാവഗുണമാണ്‌ അത്‌ സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കപ്പെടുകഎന്നത്‌ (ആദര്‍ശവൈകല്യങ്ങള്‍ പേ. 202) എന്നാല്‍ ഇവര്‍ മുന്‍കാലത്ത്‌ എഴുതിയതിന്‌ വിരുദ്ധമാണിത്‌. കാരണം, അന്ന്‌ സംഘടിതമല്ലെങ്കിലുംഅത്‌ സകാത്തായിപരിഗണിക്കുമെന്നുംഅതിന്‌ പണ്ഡിതന്മാരുടെപിന്‍ബലമുണ്ടെന്നുംഎഴുതിയിട്ടുണ്ട്‌. അവരുടെവരികള്‍ തന്നെകാണുക: “ആമിലുകളുടെഓഹരിഇല്ലാതാകുന്നചിലസന്ദര്‍ഭംഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിച്ചിട്ടുണ്ട്‌. അത്‌ സകാത്തിന്റെഉടമസ്ഥന്‍ അവകാശികല്‍ക്ക്‌ നേരിട്ട്‌ കൊടുക്കുന്നസന്ദര്‍ഭമാണെന്ന്‌ അവര്‍ പ്രസ്‌താവിക്കുന്നു” (അല്‍ഇസ്‌ലാഹ്‌ 1998 ജനുവരിപേ. 11) ചുരുക്കത്തില്‍ നേരിട്ട്‌ നല്‍കിയാല്‍ സകാത്താവുകയില്ലഎന്നത്‌ ബിദ്‌അത്താ(പുത്തന്‍വാദി)ണ്‌. 

ഇമാമിനെ (ഇസ്‌ലാമികഭരണാധികാരിയെ) ഏല്‍പിച്ചാല്‍ സാധുവാകുമെന്നതിലുംതര്‍ക്കമില്ല. എന്നാല്‍ ഇന്ന്‌ ഇസ്‌ലാമികഭരണാധികാരി ഇല്ലാത്തസ്ഥലത്ത്‌ കമ്മിറ്റിയുണ്ടാക്കിആകമ്മിറ്റിയെഇമാമിന്റെസ്ഥാനത്ത്‌ നിര്‍ത്താന്‍ ശ്രമിക്കുന്നതുംഇന്നത്തെമഹല്ല്‌ കമ്മിറ്റിനിശ്ചയിക്കുന്നഖാസിമാരെഭരണാധികാരികളുടെസ്ഥാനത്ത്‌ അവരോധിക്കുന്നതുംവേണ്ടത്രമതവിജ്ഞാനമില്ലാത്തതുകൊണ്ടുംഅതിന്റെപിന്നിലെബുദ്ധിശൂന്യതമനസ്സിലാക്കാത്തതുകൊണ്ടുമാണ്‌. അത്‌ വിശദീകരിക്കുന്നതിന്‌ മുമ്പ്‌ മൂന്നാമത്തെമാര്‍ഗംകൂടിപറയാം. മറ്റൊരാളെവക്കാലത്ത്‌ (ഏല്‍പിക്കുക) ഇതിന്‌ വിശദമായനിബന്ധനകളാണ്‌. അതെല്ലാംതെളിവാക്കിക്കൂടെഎന്നതാണ്‌ ഇപ്പോഴത്തെഇജ്‌തിഹാദ്‌. എന്നാല്‍ മേല്‍പറഞ്ഞത്‌ പോലെവക്കാലത്തിന്റെനിബന്ധനകള്‍ പാലിച്ച്‌ കമ്മിറ്റിയുണ്ടാക്കാന്‍ സാധ്യമല്ല. അതിനാല്‍ കമ്മിറ്റിക്ക്‌ തെളിവ്‌ അന്വേഷിക്കേണ്ടതില്ല. 

വേണ്ടത്ര മതവിജ്ഞാനമില്ലാത്ത സാധാരണക്കാരെതെറ്റിദ്ധരിപ്പിച്ച്‌ ചൂഷണംചെയ്‌ത്‌ പാര്‍ട്ടിവളര്‍ത്തുന്നകമ്മിറ്റിക്കാരുടെവാദമുഖങ്ങള്‍ നമുക്കൊന്ന്‌ പരിശോധിക്കാം. സകാത്തിന്റെഅവകാശികളായിഖുര്‍ആന്‍ എട്ട്‌ വിഭാഗങ്ങളെപറഞ്ഞിട്ടുണ്ടല്ലൊ? അതില്‍ `ആമിലിനഅലൈഹാ‘ (സകാത്തിന്‌ വേണ്ടിപ്രവര്‍ത്തിക്കുന്നവര്‍ക്കും) എന്ന്‌ പറഞ്ഞപ്പോള്‍ പ്രവര്‍ത്തകരായികുറച്ചുപേര്‍ ഉണ്ടാകണമെന്നുംഅവര്‍ക്ക്‌ വിഹിതംനല്‍കണമെന്നുംവരുന്നില്ലേ? ഇത്‌ അവരുടെവരികളിലൂടെതന്നെകാണുക. “സകാത്ത്‌ വിതരണംചെയ്യുവാന്‍ ഒരുസംഘംതന്നെഉണ്ടാവണമെന്നാണ്‌ `ആമിലുകള്‍’ എന്ന്‌ ബഹുവചനംഉപയോഗിച്ചുകൊണ്ട്‌ അല്ലാഹുപ്രഖ്യാപിക്കുന്നത്‌ (അല്‍ഇസ്‌ലാഹ്‌ 1998 ജനുവരിപേ 12) കമ്മിറ്റിവാദികളുടെപ്രധാനവാദങ്ങളിലൊന്നാണിത്‌. വാസ്‌തവത്തില്‍ ഇസ്‌ലാമിന്‌ ന്യൂനതയുംഅപരാധവുംവരുത്തിവെക്കുന്നപതനത്തിലേക്കാണ്‌ ഈനീക്കം. കാരണം `ആമിലിനെ‘പോലെഖുര്‍ആന്‍ പറഞ്ഞഎട്ട്‌ വിഭാഗത്തില്‍ `രിഖാബ്‌’ (മോചനപത്രംഎഴുതപ്പെട്ടഅടിമ) `ഫീസബീലില്ലാഹ്‌’ (അല്ലാഹുവിന്റെമാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നവര്‍) ഇവരെല്ലാംനമ്മുടെരാജ്യത്തുണ്ടോ? അപ്പോള്‍ ആമിലിനെഎത്തിക്കാന്‍ കമ്മിറ്റിയുണ്ടാക്കിയവര്‍ അടിമകളെയുംഭടന്മാരെയുംഉണ്ടാക്കാന്‍ അടിമസമ്പ്രദായംനടപ്പാക്കുകയുംസാമുദായിക സംഘട്ടനങ്ങള്‍ സംഘടിപ്പിക്കുകയുംവേണ്ടിവരില്ലെ? ഇതിലുംവലിയവങ്കത്തംവേറെയുണ്ടോ? അടിമത്തംഅവസാനിപ്പിക്കാനുംസാമുദായികമൈത്രികെട്ടിപ്പെടുക്കാനുംവളരെത്യാഗംസഹിച്ചഒരുമതത്തിന്റെപിന്‍തലമുറക്കാരെന്ന്‌ അവകാശപ്പെടാന്‍ ഇവര്‍ക്കെന്ത്‌ അവകാശം? 

എന്നാല്‍ ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിച്ചുകൊണ്ട്‌ കര്‍മശാസ്‌ത്രപണ്ഡിതന്മാര്‍ എട്ട്‌ വിഭാഗങ്ങളില്‍ എത്തിക്കപ്പെട്ടവര്‍ക്ക്‌ എന്ന്‌ രേഖപ്പെടുത്തികാണാം. ആയതിനാല്‍ എത്തിക്കപ്പെട്ടവിഭാഗത്തിന്‌ തുല്യമായിഭാഗിക്കുകയല്ലാതെഇല്ലാത്തവിഭാഗത്തെഉണ്ടാക്കേണ്ടബാധ്യതനമുക്കില്ലെന്ന്‌ ഓര്‍ക്കേണ്ടതാണ്‌. 

കമ്മിറ്റിവാദക്കാരുടെ മറ്റൊരു അവകാശവാദം നോക്കൂ: ഇസ്‌ലാമിക ഭരണം ഇല്ലാത്തപ്രദേശങ്ങളില്‍ ആമിലുകള്‍ ഉണ്ടാവുകയില്ലെന്ന്‌ ഏതെങ്കിലുംതഫ്‌സീറിലോമദ്‌ഹബിന്റെകിതാബിലോപ്രസ്‌താവിക്കുന്നില്ല (ആദര്‍ശവൈകല്യങ്ങള്‍ പേ. 202) ഈവങ്കത്തംഎഴുതുന്നതിന്റെപിന്നിലുള്ളചോതവികാരംഎന്തെന്നറിഞ്ഞുകൂടാ. കാരണം `വല്‍ ആമിലിനഅലൈഹാ‘ എന്നതിനെക്കുറിച്ച്‌ അവരുടെനേതാവിന്റെതഫ്‌സീറില്‍ തന്നെപറയുന്നത്‌ കാണുക: “സമ്പന്നരില്‍നിന്ന്‌ സകാത്തിനെഒരുമിച്ച്‌ കൂട്ടാന്‍ വേണ്ടിഇമാംഅല്ലെങ്കില്‍ അയാളുടെപ്രതിനിധിനിശ്ചയിക്കുന്നവര്‍ക്കാണ്‌ ആമില്‌ എന്ന്‌ പറയുന്നത്‌ (തഫ്‌സീറുല്‍ മനാര്‍ വാ: 10 പേ. 493) ഇവിടെവ്യക്തമായിതന്നെപറഞ്ഞു. ഇമാംഇല്ലെങ്കില്‍ അയാളുടെപ്രതിനിധിനിശ്ചയിക്കുന്നവര്‍ക്കാണ്‌ `ആമില്‍’ എന്ന്‌ പറയുന്നതെന്ന്‌. നിശ്ചയിക്കാന്‍ ഇമാമില്ലാതിരുന്നാല്‍ അവിടെജോലിക്കാര്‍ ഉണ്ടാവുകയില്ലെന്ന്‌ വ്യക്തം. 

ഇനി അവരുടെ മറ്റൊരു വിവരക്കേട്‌ നോക്കൂ: “ധനത്തിന്റെഉടമസ്ഥന്‍ നേരിട്ട്‌ നല്‍കുമ്പോള്‍ ബന്ധുക്കളെപരിഗണിച്ച്‌ ശരിയായഅവകാശികളെഅവഗണിക്കുവാന്‍ സാധ്യതയുണ്ട്‌. പുറമേശരിയായഅവകാശികളെകണ്ടെത്താനുംഖുര്‍ആന്‍ വിവരിച്ചഎല്ലാവകുപ്പുകളിലേക്കുംചെലവ്‌ ചെയ്യുവാനുംപ്രയാസവുമായിരിക്കും.” (ആദര്‍ശവൈകല്യങ്ങള്‍ പേ. 203) ഇതിനെക്കുറിച്ച്‌ വിവരക്കേട്‌ എന്നല്ലാതെഎന്ത്‌ പറയാന്‍? കാരണംസ്വഹീഹുല്‍ ബുഖാരിയില്‍ ഇങ്ങനെഒരുതലവാചകംതന്നെകാണാം: “അടുത്തകുടുംബങ്ങളുടെമേല്‍ സകാത്ത്‌ നല്‍കുന്നതിനെകുറിച്ച്‌ പറയുന്നഅദ്ധ്യായം.” അതിന്‌ സേഷംഇമാംബുഖാരി(റ) പറയുന്നു: “കുടുംബബന്ധംചേര്‍ക്കുക, ദാനംചെയ്യുകഎന്നിങ്ങനെരണ്ട്‌ പ്രതിഫലംഅവനുണ്ടെന്ന്‌ നബി(സ്വ) പറഞ്ഞിരിക്കുന്നു (ബുഖാരി). മദ്‌ഹബിന്റെഇമാമുമാരുംമറ്റുംഇത്‌ അംഗീകരിക്കുകയുംചെയ്‌തിരിക്കുന്നു(ശറഹുല്‍ മുഹദ്ദബ്‌ വാ. 6 പേ. 209). മാത്രമല്ല, ഇമാംസകാത്ത്‌ നല്‍കാന്‍ വിസമ്മതിച്ചവനില്‍നിന്നുംപിടിച്ച്‌ വാങ്ങിഅവകാശികള്‍ക്ക്‌ കൊടുക്കേണ്ടതാണ്‌. ഇത്‌ നബി(സ്വ) തങ്ങള്‍ക്ക്‌ മാത്രമല്ല, മറ്റുഭരണാധികാരികള്‍ക്കുംചെയ്യാന്‍ ഇസ്‌ലാംഅനുമതിനല്‍കിയിട്ടുണ്ട്‌. ഇന്ന്‌ കാണുന്നകമ്മിറ്റിക്ക്‌ ഇത്‌ സാധ്യമാണോ? അതുപോലെഇമാംനിശ്ചയിക്കുന്നഖാസിഇമാമിന്റെപ്രതിനിധിമാത്രമാണ്‌. എന്നാല്‍ ഇന്നത്തെഖാസിമാര്‍ അഥവാഅഹ്‌ലുല്‍ ഹല്ലിവല്‍ അഖദ്‌ നിശ്ചയിക്കുന്നഖാസിമാര്‍ ഇമാമിന്റെയോഅഹ്‌ലുല്‍ ഹല്ലിവല്‍ അഖദിന്റെയോപ്രതിനിധിയല്ല. ഇമാമിന്‌ ചെയ്യാന്‍ അധികാരമുള്ളകാര്യങ്ങളിലെല്ലാംഇമാമിന്‌ പ്രതിനിധിയാക്കാം. എന്നാല്‍ ഇന്നത്തെമഹല്ല്‌ കമ്മിറ്റിനിശ്ചയിക്കുന്നഖാസികമ്മിറ്റിക്ക്‌ ചെയ്യാന്‍ അധികാരമുള്ളകാര്യങ്ങളില്‍ പ്രതിനിധിയാക്കുകയല്ലഅതുപോലെഇമാമിന്റെപ്രതിനിധിയുമല്ല. കൂടാതെഇന്ന്‌ ഖാസിയുടെമസ്‌അലയില്‍ തൂങ്ങിയാല്‍ രക്ഷയില്ലെന്ന്‌ കണ്ടപ്പോള്‍ വക്കാലത്തിന്റെപിന്നാലെയാണ്‌ കമ്മിറ്റിവാദക്കാര്‍ തൂങ്ങിയിരിക്കുന്നത്‌. വാസ്‌തവത്തില്‍ വക്കാലത്തിന്റെവകുപ്പിലുംഇന്നത്തെകമ്മിറ്റിയെഉള്‍പ്പെടുത്താന്‍ സാധ്യമല്ല. അതിന്‌ ദുര്‍വ്യാഖ്യാനവുമായിനടക്കുന്നവര്‍ വക്കാലത്തിന്റെമസ്‌അലകളെകുറിച്ച്‌ അജ്ഞരോഅജ്ഞതനടിച്ചവരോആണ്‌. വക്കീലിനുംവക്കാലത്തിനുംഅതിനോടനുബന്ധിച്ചമറ്റുവിഷയങ്ങള്‍ക്കുംനിരവധിനിബന്ധനകളുണ്ട്‌. ആനിബന്ധനകള്‍ പാലിച്ച്‌ കമ്മിറ്റിഉണ്ടാക്കുവാനോഅതനുസരിച്ച്‌ മുന്നോട്ടുപോവാനോസാധ്യമല്ല. ഇനിഏതെങ്കിലുംവിധേനആനിബന്ധനകള്‍ ഒത്തുവന്നാല്‍പോലുംഉത്തമമായതിന്‌ എതിരാണെന്നത്‌ കാരണംസ്വയംനല്‍കലാണ്‌ ഉത്തമം. ഇത്‌ കര്‍മശാസ്‌ത്രപണ്ഡിതന്മാരെല്ലാംരേഖപ്പെടുത്തിയതാണ്‌ (ശറഹുല്‍ മുഹദ്ദബ്‌ വാ. 6 പേ. 148, മുഗ്‌നിവാ: 1, പേ. 558) 

ചുരുക്കത്തില്‍ അവഗണനാമനോഭാവത്തോടെസാധുസംരക്ഷണംഎന്നമാനദണ്ഡംവെച്ച്‌ ചിന്തിച്ചതാണ്‌ പലരേയുംഈപദ്ധതിയിലേക്ക്‌ നയിച്ചത്‌. വെറുംസാധുസംരക്ഷണംമാത്രമാണ്‌ സക്കാത്ത്‌ നിര്‍ബന്ധമാക്കിയതിലുള്ളയുക്തിഎന്ന്‌ ചിന്തിച്ചവര്‍ക്ക്‌ പിഴവ്‌ സംഭവിച്ചിരിക്കുന്നു. ആചിന്തനാംമാറ്റിയെടുക്കണം. സകാത്തിന്റെഉദ്ദേശ്യംവിശുദ്ധഖുര്‍ആന്‍ വ്യക്തമായിപറയുന്നത്‌ കാണാം: “നിങ്ങള്‍ നിസ്‌കാരംമുറപ്രകാരംനിര്‍വഹിക്കുക, സകാത്ത്‌ കൊടുക്കുക. ഓ (നബിയുടെ) വീട്ടുകാരെതീര്‍ച്ചയായുംഅല്ലാഹുഉദ്ദേശിക്കുന്നത്‌ നിങ്ങളില്‍നിന്ന്‌ മാലിന്യംനീക്കുന്നതിനുംനിങ്ങളെശുദ്ധീകരണംനടത്താനുമാണ്‌ (അഹ്‌സാബ്‌ 33). ഹദീസിലൂടെയുംഇത്‌ നമുക്ക്‌ കാണാം. റസൂല്‍(സ്വ)യുടെസന്നിധിയില്‍ വന്ന്‌ ഒരാള്‍ ആവശ്യപ്പെട്ടു: സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നഒരുപ്രവര്‍ത്തിപറഞ്ഞതന്നാലും. അവിടുന്ന്‌ പറഞ്ഞു: താങ്കള്‍ യാതൊന്നിനെയുംഅല്ലാഹുവിനോട്‌ പങ്ക്‌ ചേര്‍ക്കാതെഅവനെആരാധിക്കുക. നിസ്‌കാരംകൃത്യമായിനിര്‍വഹിക്കുകയുംസകാത്ത്‌ കൊടുക്കുകയുംചെയ്യുക (ബുഖാരി). ഇത്തരംനിരവധിതെളിവുകളെകൊണ്ട്‌ സകാത്ത്‌ ഒരുഇബാദത്താണെന്നുംഅതിന്റെപരിശുദ്ധിയെസംരക്ഷിക്കേണ്ടത്‌ മുസ്‌ലിംകളുടെബാധ്യതയാണെന്നുംവെറുംസാമ്പത്തികചിന്തയില്‍ കറക്കിഫസാദാക്കുവാനുള്ളതല്ലെന്നുംമനസ്സിലാക്കാം. 

അതിനാല്‍ ഇസ്‌ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ അതിപ്രധാനമായ ഇബാദത്തെന്നനിലയില്‍ അതിന്റെനിബന്ധനകളും നിര്‍ബന്ധഘടകങ്ങളും മറ്റുംശരിക്കും ഗ്രഹിക്കുകയുംവെറുംകടമനിര്‍വഹണത്തില്‍ കവിഞ്ഞ്‌ അതിന്‌ നിശ്ചയിക്കപ്പെട്ടപ്രതിഫലംനഷ്‌ടപ്പെട്ട്‌ പോകാതിരിക്കാന്‍ ആവുംവിതംശ്രമിക്കുകയുംസൂക്ഷ്‌മതപുലര്‍ത്തുകയുംചെയ്യേണ്ടതുണ്ട്‌.

 (കെ.സി. ശൗഖത്ത്‌ ഫൈസി, സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)