السلام عليكم ورحمة الله നമ്മൾ ഉപയോഗിക്കുന്ന സ്വർണ്ണ ആഭരണത്തിന് അത് (10,50)പവൻ ആയാലും അതിന്ന് സകാത് നിർബദ്ദ മുണ്ടോ വിശദമായ ഒരു മറുപടി പ്രദീക്ഷിക്കുന്നു

ചോദ്യകർത്താവ്

MUHAMMED SIRAJUDDEEN

May 3, 2019

CODE :Oth9260

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സ്വർണ്ണവും വെള്ളിയും യഥാക്രമം 85 ഗ്രാം, 595 ഗ്രാം എന്ന അവയുടെ നിസ്വാബ് എത്തിയാൽ രണ്ടര ശതമാനം സകാത്ത് കൊടുത്തു വീട്ടൽ നിർബ്ബന്ധമാണ്.  എന്നാൽ നമ്മുടെ ഭാര്യമാരും മക്കളും സഹോദരിമാരുമൊക്കെ ധരിക്കുന്ന സ്വർണ്ണാഭരണങ്ങൾ ഹലാലായ ആഭരങ്ങളാണ്.  ഹലാലായ ആഭരണത്തിൽ സകാത്തില്ല. സ്ത്രീകളുടെ കൈവശമുള്ള എല്ലാ ആഭരണങ്ങളും എല്ലായ്പോഴും ഉപയോഗിക്കണമെന്നില്ല. പലപ്പോഴും പല സന്ദർഭങ്ങളിലായി ഉപയോഗിക്കുന്നതാകും, എന്നാലും സകാത്തില്ല. ആ ആഭരണം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ലോക്കറിൽ വെച്ചാലും സകാത്തില്ല. കാരണം സകാത്ത് നിർബ്ബന്ധമാകാതിരിക്കാനുള്ള നിബന്ധന ആഭരണം എപ്പോഴും ധരിക്കുകയെന്നതല്ല, മറിച്ച് ധരിക്കൽ അനുവദനീയമാകുക എന്നാണ്. അതേസമയം ലോക്കറിൽ ആഭരണം വെക്കുന്നത് ഒരു കരുതൽ ധനം എന്ന നിലക്കാണെങ്കിൽ അത് 85 ഗ്രാമോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് കൊടുത്തു വീട്ടൽ നിർബ്ബന്ധമാണ്. കാരണം അപ്പോൾ അത് പരിഗണിക്കപ്പെടുന്നത് ആഭരണമായിട്ടല്ല, മറിച്ച് കരുതൽ ധനമായ സ്വർണ്ണമോ വെള്ളിയോ ആയിട്ടാണ്. അതു പോലെ ഹറാമായ ആഭരണത്തിനും സകാത്ത് നിർബ്ബന്ധമാണ്. ഉദാ. പുരുഷൻ തനിക്ക് വേണ്ടി വാങ്ങിയ ആഭരണം. (തുഹ്ഫ).

സ്ത്രീകളുടെ ആഭരണം അലങ്കാരത്തിന്റെ പരിധി വിട്ട് അലങ്കോലമാകുമ്പോഴാണ് അത് അമിതമാകുക.  അമിതമാകുകയെന്നത് മൊത്തം ആഭരണങ്ങളിലല്ല  കണക്കാക്കുക, ഓരോ ആഭരണത്തിലുമാണ്. ഹലാലായ ആഭരണം അമിതമായാൽ (ഉദാ. രണ്ട് പാദസരവും കൂടി  106 പവനും 2 ഗ്രാമും ഉണ്ടെങ്കിൽ) അത് ധരിക്കൽ ഹറാമാണ്. അതിന് സകാത്ത് കൊടുക്കൽ നിർബ്ബന്ധവുമാണ് (തുഹ്ഫ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter