യൂ ട്യുബിൽ ഏല്ലാം കിട്ടുന്ന ഖുർആൻ പാരായണം മനോഹരമായത് കേട്ടിരിക്കാറുണ്ട് , ഇത് സ്ത്രീകൾക് കേൾക്കൽ ഹറാം ആണോ , പുരുഷ ശബ്ദം അല്ല,ഖുർആൻ അത്രയും മനോഹരമായിട് ഓതുന്നതിൽ മുഴുകി ഇരിക്കൽ ഉണ്ട് , അനുവദിനീയമാണോ ഇത്

ചോദ്യകർത്താവ്

oru sahodhari

Jul 17, 2019

CODE :Abo9360

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പരുഷൻ ഖുർആന്‍ ഓതുന്നത് കേൾക്കൽ സാധാരണ ഗതിയിൽ സ്ത്രീക്ക് അനുവദനീയമാണ്. എന്നാൽ പുരുഷന്റെ ശബ്ദവും ശൈലിയും ശ്രദ്ധിച്ച് കേൾക്കുന്നത് കൊണ്ട് വേണ്ടാത്ത ചിന്താഗതികൾ മനസ്സിലേക്ക് കടന്നു വരികയോ ലൈംഗികതയിലൂന്നിയതോ അല്ലാത്തതോ ആയ വല്ല ആനന്ദവും തോന്നുകയോ ചെയ്യുന്നുണ്ടെങ്കിൽ പാടില്ല (തുഹ്ഫ, ബുജൈരിമി, അദ്കാർ, ഫത്ഹുൽ മുഈൻ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter