അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


മാതാപ്പിതാക്കള്‍, ഉസ്താദുമാര്‍ പോലെയുള്ളവര്‍ക്ക് കുട്ടികളെ ചീത്ത സ്വഭാവത്തെ തൊട്ട് തടയുക എന്ന ഗുണത്തിന് വേണ്ടി അടിച്ചുകൊണ്ടോ മറ്റൊ ശിക്ഷിക്കാമെന്ന്  ഫത്ഹുല്‍മുഈന്‍, തുഹ്ഫ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.


ചെറിയ കുട്ടികളെ അടിക്കുമ്പോഴും ശിക്ഷിക്കുമ്പോഴും വളരെ ലഘുവായ രീതിയിലായിരിക്കണമെന്നും അക്രമരൂപം ഒരിക്കലും അനുവദനീയമല്ലെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.