അസ്സലാമു അലൈകും ഭാര്യ ഗർഭണിയായിരിക്കുമ്പോൾ ഭർത്താവു ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടങ്കിൽ ഒന്ന് വിവരിച്ചാലും ? കൂട്ടത്തിൽ അനുവർത്തിക്കേണ്ട ഖുർആൻ സൂക്തം ,അദ്കാറുകൾ പറഞ്ഞാലും ..

ചോദ്യകർത്താവ്

Muhammad saheer

Mar 17, 2019

CODE :Oth9208

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഗർഭാവസ്ഥയിൽ ഭാര്യുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സന്തോഷവും വിശ്രമവും ഉറപ്പ് വരുത്തും വിധമുള്ള പ്രവർത്തനവും സമീപനവുമാണ് ഭർത്താവിൽ നിന്നുണ്ടാകേണ്ടത്. ഈ ഘട്ടത്തിൽ ഭർത്താവിൽ നിന്നും ഭർതൃ വീട്ടിൽ നിന്നും സ്നേഹവും ആശ്വാസവും സമാധാനവും കണ്ടറിവുമാണ് ഏതൊരു സ്ത്രീയും പ്രതീക്ഷിക്കുക. അത് അവർ പ്രതീക്ഷിക്കുന്നതിനേക്കാൾ ഉപരിയായി ചെയ്ത് കൊടുക്കുകയെന്ന മാനുഷികമായ ഉത്തവാദിത്തമാണ് നിർവ്വഹിക്കേണ്ടത്. ഭാര്യയുമായുള്ള ലൈംഗിക ബന്ധത്തിന് പ്രത്യേക വിലക്ക് ഈ കാലത്തുമില്ല. പ്രത്യുത അത് അവരുടേയും ഗർഭസ്ഥ ശിശുവിന്റേയും ആരോഗ്യത്തിന് ഹാനികരമാകുമെന്ന ആശങ്കയുണ്ടോ ഇല്ലയോ എന്നതാണിതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അത് എല്ലാ സ്ത്രീകളിലും ഒരു പോലെയാകില്ല. സ്ത്രീകളുടെ പ്രകൃതത്തിനും ആരോഗ്യത്തനും മറ്റും അനുസിരിച്ച് ഈ സാഹചര്യം വ്യത്യാസപ്പെടാം. ഒരേ സ്ത്രീക്ക് തന്നെ വ്യത്യസ്ത ഗർഭ ധാരണങ്ങളിൽ വ്യത്യസ്ത സാഹചര്യങ്ങളുമാകാം. വൈദ്യ ശാസ്ത്ര പരിശോധനയിൽ ഇത് ഉറപ്പുവരുത്താനും കഴിയും. അതിനാൽ ഭാര്യയേയും കുഞ്ഞിനേയും പ്രതികൂലമായി ബാധിക്കാത്ത വിധം ആവാം, അല്ലെങ്കിൽ പറ്റില്ല.

വിശുദ്ധ ഖുർആൻ പൂർണ്ണമായും വീട്ടിൽ ഇരുന്ന് ഓതൽ ഗർഭമുള്ള അവസ്ഥയിലും അല്ലാത്ത സമയത്തും ഏറേ പുണ്യകരമാണ്. കാരണം അത് ഓതുന്നയാളുടെ മനസ്സിന് സ്വസ്ഥതയും സമാധനവും നൽകും, അല്ലാഹുവുന്റെ കാരുണ്യം കൊണ്ട് അയാളെ പൊതിയും, മലക്കുകളുടെ സംരക്ഷണം അയാൾക്ക് നൽകും, അല്ലാഹു അയാളെ ഇഷ്ടപ്പെടുകുയും ആ ഇഷ്ടം പ്രകടിപ്പിക്കകുകയും ചെയ്യും എന്നൊക്കെ നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (സ്വഹീഹ് മുസ്ലിം). ഗർഭാവസ്ഥയിൽ പ്രത്യേകിച്ചും ഓരോ സ്ത്രീയും ഉണ്ടാകാൻ കൊതിക്കുന്ന ഈ സാഹചര്യം നിലനിൽക്കാൻ വിശുദ്ധ ഖുർആൻ കഴിയുന്നത്ര ഓതി പൂർത്തിയാക്കുന്നത് ഉത്തമമാണ്.

പ്രസവം എളുപ്പമാകാൻ വേണ്ടി പ്രസവ വേദന അനുഭവപ്പെടുന്ന സമയത്ത് താഴെ പറയുന്നവ ചൊല്ലൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ, ഇആനത്ത്):.

  1. ആയത്തുൽ കുർസി
  2. إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ ( എന്ന സൂറത്തുൽ അഅ്റാഫിലെ – 54ാമത്തെ ആയത്ത് ഓതുക)
  3. സൂറത്തുൽ ഫലഖ്
  4. സൂറത്തുന്നാസ്
  5. സ്വഹീഹുൽ ബുഖാരിയും സ്വഹീഹ് മുസ്ലിമും റിപ്പോർട്ട് ചെയ്ത ദുആഉൽ കർബ് (  لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَوَاتِ، وَرَبُّ الْأَرْضِ، وَرَبُّ الْعَرْشِ الْكَرِيمِ) അധികരിപ്പിക്കുക.
  6. സൂറത്തുൽ അമ്പിയാഇലെ 87ാം ആയത്തിലുള്ള യൂനുസ് നബി (അ)യുടെ ദുആ ( لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ))അധികരിപ്പിക്കുക

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter