അസ്സലാമു അലൈക്കും ഉമ്മ വേറെ കല്യാണം കഴിച്ചാൽ അയാളെ ഉപ്പ എന്ന് വിളിക്കാമോ ? അയാളെ തൊട്ടാൽ വുളൂഹ് മുറിയുമോ

ചോദ്യകർത്താവ്

Hamsa Aboobakcer

Dec 6, 2018

CODE :Oth8982

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

മാതാവിന്റെ ഭർത്താവ് മകൾക്ക് മഹ്റമാണ്. അഥവാ വിവാഹം കഴിക്കൽ ഹറാമായവളാണ്. അതിനാൽ ഫിത്ന ഭയപ്പെടാതിരിക്കുകയും ഏതെങ്കിലും തരത്തിലുള്ള വൈകാരിക അഭിനിവേശം ഉടലെടുക്കാൻ സാധ്യതയില്ലാതിരിക്കുകയും ചെയ്യുന്ന കാലത്തോളം തമ്മിൽ കാണുന്നിനോ ഇടപഴകുന്നതിനോ തൊടുന്നതിനോ വിരോധമില്ല (സൂറത്തുന്നിസാഅ്, തുഹ്ഫ).  എന്നാൽ അദ്ദേഹം പിതാവോ പിതാവിന്റെ സ്ഥാനത്ത് നിൽക്കുന്ന ആളോ അല്ല. തന്റെ മാതാവിന് പ്രിയപ്പെട്ടവൻ എന്ന നിലക്കും തന്റെ രക്ഷിതാവ് എന്ന നിലക്കും സ്നേഹപൂർവ്വമുള്ള ഒരു വാക്ക് എന്ന അർത്ഥത്തിൽ ഉപ്പ എന്ന് വിളിക്കുന്നതിന് വിരോധമില്ല. പക്ഷേ തന്റെ പിതാവാണ് എന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കും വിധം അദ്ദേഹത്തെ അങ്ങനെ അഭിസംബോധന ചെയ്യുകയോ രേഖകളിലും മറ്റും പിതാവ് എന്ന് എഴുതേണ്ടിടത്തും പറയേണ്ടിടത്തും അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുകുയോ ചെയ്യുന്നത് നിരോധിക്കപ്പെട്ടതും ഏറെ ഗൌവമുള്ളതുമാണ്.(ബുഖാരി, മുസ്ലിം). ഭാര്യാ മാതാവിനേയും ഭാര്യാ പിതാവിനേയും ഉപ്പ, ഉമ്മ തുടങ്ങിയ പദപ്രയോഗങ്ങൾ നടത്തുന്നതിന്റേയും വിധി ഇതു തന്നെയാണ്. ചുരുക്കത്തിൽ തന്റെ പിതൃത്വമോ മാതൃത്വമോ മറ്റൊരാളിലേക്ക് ചേർക്കുകയോ അങ്ങനെ പരിചയപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ ഇത്തരം വിളികൾ ഒഴിവാക്കപ്പെടേണ്ടതും അല്ലെങ്കിൽ അഥവാ സ്നേഹത്തോടെയുള്ള വെറുമൊരു അഭിസംബോധന (അതും തെറ്റിദ്ധരിപ്പിക്കപ്പെടാത്ത സാഹചര്യത്തിൽ) എന്ന് മാത്രമാണെങ്കിൽ അനുവദനീയവുമാണ് (ശറഹു മുസ്ലിം, ഫത്ഹുൽ ബാരി, ഉംദതുൽ ഖാരി).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter