അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.


ആണിനായാലും പെണ്ണിനായാലും ഇസ്ലാം വിവാഹത്തിന് പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. വൈവാഹിക ജീവിതം നയിക്കാൻ പ്രാപ്തിയും കുടുംബം പുലർത്താൻ ശേഷിയുമുള്ള ഏതൊരാൾക്കും വിവാഹം കഴിക്കാം (ബുഖാരി, മുസ്ലിം). നബി (സ്വ) വിവാഹം കഴിച്ചത് 25 വയസ്സായപ്പോഴായിരുന്നെങ്കിൽ തന്റെ മകൾ ഫാത്വിമാ ബീവി (റ) യെ 21 വയസ്സുള്ള അലി (റ) വിനായിരുന്നു നബി (സ്വ) കല്യാണം കഴിപ്പിച്ചു കൊടുത്തത്.


അല്ലാഹു വിശുദ്ധ ഖുർആനിൽ പരാമർശിക്കുന്ന വർഷം ചന്ദ്രവർഷമാണ് (സൂറത്തു തൌബ). ചന്ദ്ര വർഷപ്രകാരം തന്നെയായിരുന്നു അറബികൾ ദിവസവും മാസവും വർഷവും കണക്കാക്കിയിരുന്നത്. നബി (സ്വ)യുടെ വയസ്സും മറ്റു കാര്യങ്ങളുമൊക്കെ ഇപ്രകാരം തന്നെയായിരുന്നു. ഹിജ്റ വർഷം എന്ന പേരിൽ അത് അറിയപ്പെട്ടത് ഉമർ (റ) തന്റെ കാലത്താണ്. നബി (സ്വ) ഹിജ്റ പോയ ദിവസം AC 622 September 24 (ചന്ദ്രവർഷം റബീഉൽ അവ്വൽ 12)ആയിരുന്നു. ആ ചന്ദ്ര വർഷത്തിലെ മുഹർറം ഒന്ന് (AC 622 July 16) എന്നത് ഹിജ്റ വർഷം ഒന്ന് എന്ന രീതിയിൽ ഖലീഫാ ഉമർ (റ) പ്രഖ്യാപിക്കുകയും അവിടന്നങ്ങോട്ട് ചന്ദ്രവർഷം എന്നത് ഹിജ്റ വർഷം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തുവെന്ന് മാത്രം.


 കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.