കുട്ടിക്ക് പേരിടുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം.

ചോദ്യകർത്താവ്

MOHAMED SALIH

Aug 30, 2017

CODE :Par8819

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കുട്ടിക്ക് പേരിടാം.

ജനിച്ച് ഏഴാം ദിവസം കുട്ടിക്ക് പേരു വെക്കുക എന്നത് സുന്നതായ ഒരു കര്‍മ്മമാണ്.  നല്ല പേരുകള്‍ തെരെഞ്ഞെടുക്കലും സുന്നതാണ്. إنَّكُمْ تُدْعَوْنَ يَوْمَ الْقِيَامَةِ بِأَسْمَائِكُمْ وَأَسْمَاءِ آبَائِكُمْ فَحَسِّنُوا أَسْمَاءَكُمْ നിങ്ങള്‍ നിങ്ങളുടെ പിതാക്കളുടേയും നിങ്ങളുടെയും പേരുകള്‍ കൊണ്ടാണ് ഖിയാമത് നാളില്‍ വിളിക്കപ്പെടുക. അത് കൊണ്ട് പേരുകള്‍ നന്നാക്കുകയെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. أَحَبُّ الْأَسْمَاءِ إلَى الله عَبْدُ الله وَعَبْدُ الرَّحْمَنِ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പേരുകള്‍ അബ്ദുല്ല എന്നും അബ്ദുര്‍റഹ്മാന്‍ എന്ന പേരുമാണെന്ന് ഹദീസില്‍ കാണാം. അല്ലാഹുവിന്റെ പേരുകളിലേക്ക് അബ്ദു ചേര്‍ത്തു കൊണ്ടുള്ള എല്ലാ പേരുകളും ഇതു പോലെ പുണ്യകരമാണെന്ന് ഇമാം ഖുര്‍ത്വുബി വ്യക്തമാക്കിയിട്ടുണ്ട്. മുഹമ്മദ് എന്ന് പേരിനും പല സ്രേഷ്ടതകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മറ്റു ചില പേരുകള്‍ നിഷിദ്ധവും ചിലത് കറാഹതുമാണ്. ഹറാമോ കറാഹതോ അല്ലാത്തത് അനുവദനീയവുമാണ്. അല്ലാഹുവിനോട് പ്രത്യേകമായ പേരുകള്‍ വെക്കല്‍ നിഷിദ്ധമാണ്. وَيَحْرُمُ مَلِكُ الْمُلُوكِ؛ മലികുല്‍ മുലൂക് എന്ന പേര് വെക്കല്‍ നിഷ്ദ്ധമാണ് എന്ന് തുഹ്ഫയില്‍ പറഞ്ഞത് കാണാം. أخنى الأسماء يوم القيامة عند الله رجل تسمى ملك الملوك ഖിയാമത് നാളില്‍ അല്ലാഹുവിന്റെ അടുത്ത് ഏറ്റവും നിന്ദ്യമായ പേര് മലികുല്‍ മുലൂക് (രാജാധി രാജന്‍ ) എന്ന പേരാണ്.  ويلتحق به ما في معناه مثل خالق الخلق وأحكم الحاكمين وسلطان السلاطين وأمير الأمراء وقيل يلتحق به أيضا من تسمى بشيء من أسماء الله الخاصة به كالرحمن والقدوس والجبار  ، പറയപ്പെട്ട പേരുകളും ملك الأملاك എന്ന പേര് പോലെ നിഷിദ്ധമാണ്. റഹ്മാന്‍ ഖുദ്ദൂസ് ജബ്ബാര്‍ പോലോത്ത അല്ലാഹുവിനോട് പ്രത്യേക പേരുകളും ഇത് പോലെത്തന്നെയാണെന്ന് അഭിപ്രായമുണ്ടെന്നും ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി വ്യക്തമാക്കിയിട്ടുണ്ട് (فتح الباري) അള്ളാഹ് റഹ്മാന്‍ തുടങ്ങിയ പേരുകളല്ലാത്ത അല്ലാഹുവിന്റെ പേരുകള്‍ വെക്കല്‍ പണ്ഡിതര്‍ അനുവദനീയമാക്കിയിട്ടുണ്ടെന്ന് ഇബ്നു ഹജര്‍ അല്‍ ഹൈതമി പറഞ്ഞിട്ടുണ്ട്. , الحكم , الأحد ، الصمد ،الخالق ، الرزاق ، الجبار ، المتكبر ، الأول ، والآخر ، والباطن ، തുടങ്ങിയ പേരുകളൊക്കെ അല്ലാഹുവിനോട് മാത്രം പ്രത്യേകമായ പേരുകളാണെന്ന് ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ശാഫീ മദ്ഹബ് പ്രകാരം അത് അങ്ങനെയല്ല.

(وَمَا انْصَرَفَ إلَيْهِ سُبْحَانَهُ عِنْدَ الْإِطْلَاقِ) غَالِبًا وَإِلَى غَيْرِهِ بِالتَّقْيِيدِ (كَالرَّحِيمِ وَالْخَالِقِ وَالرَّازِقِ) وَالْمُصَوِّرِ وَالْجَبَّارِ وَالْمُتَكَبِّرِ وَالْحَقِّ وَالْقَاهِرِ وَالْقَادِرِ(وَالرَّبِّ تَنْعَقِدُ بِهِ الْيَمِينُ) ؛ لِانْصِرَافِ الْإِطْلَاقِ إلَيْهِ تَعَالَى، وَأَلْ فِيهَا لِلْكَمَالِ. (إلَّا أَنْ يُرِيدَ) بِهَا (غَيْرَهُ) تَعَالَى بِأَنْ أَرَادَهُ تَعَالَى أَوْ أَطْلَقَ بِخِلَافِ مَا لَوْ أَرَادَ بِهَا غَيْرَهُ؛ لِأَنَّهُ قَدْ يُسْتَعْمَلُ فِي ذَلِكَ كَرَحِيمِ الْقَلْبِ وَخَالِقِ الْكَذب(تحفة المحتاج

നിരുപാധികമായി പറയുമ്പോള്‍ അല്ലാഹുവിനെ അറിയിക്കുകയും എന്നാല്‍ ഉപാധിയോടെ മറ്റുള്ളവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ റഹീം ഖാലിഖ് റാസിഖ് മുസ്വവ്വിര്‍ ജബ്ബാര്‍ മുതകബ്ബിര്‍ ഹഖ്ഖ് ഖാഹിര്‍ ഖാദിര്‍ റബ്ബ് തുടങ്ങിയ പേരുകള്‍  മറ്റുള്ളവരെ ഉദ്ദേശിക്കാതെ സത്യം ചെയ്താല്‍ സത്യമായി പരിഗണിക്കപ്പെടുകയും മറ്റുള്ളവരെ ഉദ്ദേശിച്ചാല്‍ സത്യമായി പരിഗണിക്കപ്പെടുകയുമില്ല എന്നാണ് മേല്‍ പ്രസ്താവിച്ചതിന്റെ സാരം (തുഹ്ഫ 10/6). ചുരക്കത്തില്‍ പറയപ്പെട്ട പേരുകള്‍ അല്ലാഹു അല്ലാതെ മറ്റുള്ളവര്‍ക്കും ഉപയോഗിക്കാമെന്ന് മനസ്സിലാക്കാം. മാത്രമല്ല

لَا تَقُولُوا الطَّبِيبُ وَقُولُوا الرَّفِيقُ فَإِنَّمَا الطَّبِيبُ الله

നിങ്ങള്‍ ഡോക്ടറെ طبيب എന്ന് പറയരുത് رفيق എന്ന് പറയുക, കാരണം طبيب അല്ലാഹു ആണ് എന്ന ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം ഇബ്നു ഹജര്‍ ഹൈതമി പറയുന്നു

وَالْأَوْجَهُ حِلُّهُ إلَّا إنْ صَحَّ الْحَدِيثُ الَّذِي ذَكَرَهُ بَلْ مَعَ صِحَّتِهِ لَا يَبْعُدُ أَنَّ النَّهْيَ لِلتَّنْزِيهِ لِتَجْوِيزِهِمْ التَّسْمِيَةَ وَالْوَصْفَ بِغَيْرِ لَفْظِ الله وَالرَّحْمَنِ بَلْ ظَاهِرُ هَذَا عَدَمُ الْكَرَاهَةِ أَيْضًا

എന്നാല്‍ طبيب എന്ന് തന്നെ  വിളിക്കാമെന്നാണ് ന്യായമായത്. പറയപ്പെട്ട ഹദീസ് സ്വഹീഹാണെങ്കിലും നിരോധനം نهي تنزيه ആവാനിടയുണ്ട്. കാരണം അല്ലാഹ്, റഹ് റഹ്മാന്‍ എന്നീ പേരുകളല്ലാത്ത അല്ലാഹുവിന്റെ പേരുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കല്‍ അനുവദനീയമാണെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. എന്നല്ല അത്തരം പേരു വെക്കല്‍ കറാഹതുമില്ല എന്നാണ് വ്യക്തമാകുന്നത്. (തുഹ്ഫ 9/374)

പണ്ഡിതന്മാരുടെ ഈ ഉദ്ധരണികളില്‍ നിന്ന് അബ്ദുല്ല എന്ന് പേരുള്ളവനെ അല്ലാഹ് എന്നും അബ്ദുര്‍റഹ്മാന്‍ എന്ന് പേരുള്ളവരെ റഹ്മാന്‍ എന്നും വിളിക്കല്‍ നിശിദ്ധമാണെന്നും അബ്ദുസ്സ്വമദ് അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയ പേരുള്ളവരെ സ്വമദ്, ജബ്ബാര്‍ എന്നിങ്ങനെ വിളിക്കാമെന്നും മനസ്സിലാക്കാം.

 അല്ലാഹുവിനും മറ്റുള്ളവര്‍ക്കും ഒരു പോലെ ഉപയോഗിക്കുന്ന പേര് മറ്റുള്ളവര്‍ക്കും നല്‍കാം. അലിയ്യ് ഹയ്യ് ആലിം പോലോത്ത പേരുകളാണിവ. (وَمَا اُسْتُعْمِلَ فِيهِ وَفِي غَيْرِهِ) تَعَالَى (سَوَاءٌ كَالشَّيْءِ وَالْمَوْجُودِ وَالْعَالِمِ) بِكَسْرِ اللَّامِ (وَالْحَيِّ) وَالسَّمِيعِ وَالْبَصِيرِ وَالْعَلِيمِ وَالْحَلِيمِ وَالْغَنِيِّ (لَيْسَ بِيَمِينٍ إلَّا بِنِيَّةٍ) മേല്‍ പ്രസ്താവിക്കപ്പെട്ടത് പോലോത്ത പേരുകള്‍ അല്ലാഹുവിനും മറ്റുള്ളവര്‍ക്കും ഒരു പോലെ ഉപയോഗിക്കാമെന്ന് ഈ ഇബാറതില്‍ നിന്നും മനസ്സിലാക്കാം. അബ്ദുന്നബിയ്യ് അബ്ദു യൂസുഫ് പോലോത്ത ശിര്‍കിനെ തോന്നിപ്പിക്കുന്ന പേരുകള്‍ നിഷിദ്ധമാണ്. وَيَحْرُمُ مَلِكُ الْمُلُوكِ؛ لِأَنَّ ذَلِكَ لَيْسَ لِغَيْرِ اللَّهِ تَعَالَى وَكَذَا عَبْدُ النَّبِيِّ أَوْ الْكَعْبَةِ أَوْ الدَّارِ أَوْ عَلِيٍّ أَوْ الْحُسَيْنِ لِإِيهَامِ التَّشْرِيكِ وَمِنْهُ يُؤْخَذُ حُرْمَةُ التَّسْمِيَةِ بِجَارِ الله وَرَفِيقِ الله وَنَحْوِهِمَا لِإِيهَامِهِ الْمَحْذُورَ أَيْضًا മലികുല്‍ മുലൂക് എന്ന പേരും അത് പോലെ അബ്ദുന്നബിയ്യ് അബ്ദുല്‍ കഅ്ബ അബ്ദുല്‍ അലി അബ്ദുല്‍ ഹുസൈന്‍ തുടങ്ങി ശിര്‍കിനെ തോന്നിപ്പിക്കുന്ന പേരുകളും ഹറാമാണ്. (تحفة المحتاج) وَيُكْرَهُ قَبِيحٌ كَشِهَابٍ وَحَرْبٍ وَمُرَّةَ وَمَا يُتَطَيَّرُ بِنَفْيِهِ كَيَسَارٍ وَنَافِعٍ وَبَرَكَةٍ وَمُبَارَكٍ മുര്‍റത് (കൈപേറിയത്) ഹര്‍ബ് (യുദ്ധം) പോലെ മോശമായ പേരുകളും يسار (എളുപ്പം) نافع (ഉപകാരമുള്ളവന്‍) بركة ഇല്ല എന്ന് പറയുന്നത് മൂലം അവലക്ഷണം തോന്നുന്ന പേരുകളും (ഉദാഹരണം بركة വീട്ടുലുണ്ടോ. ഉത്തരം ഇല്ല) കറാഹതാണ് (തുഹ്ഫ 9/373).

കൂടുതല്‍ വായനക്ക് താഴെ കണ്ണികള്‍ സന്ദര്‍ശിക്കുക

നമ്മുടെ കുഞ്ഞ്: ജനനം മുതല് ‍ശൈശവം വരെ അവനായി ചെയ്യേണ്ട കാര്യങ്ങള്‍ 

അഖീഖയും പേരിടലും 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.    

ASK YOUR QUESTION

Voting Poll

Get Newsletter