അസ്സലാമു അലൈക്കും... സുബ്ഹ് നിസ്കാരം ജമാഅത്തായി നിര്‍വഹിച്ച് പ്രത്യേകമായ ചില ഇബാദത്തുകള്‍ ചെയ്താല്‍ ഉംറ ചെയ്ത പ്രതിഫലമുണ്ടെന്ന് കേട്ടു. ഇതിന് തെളിവുണ്ടോ?

ചോദ്യകർത്താവ്

FAINAS

Jan 8, 2020

CODE :Fiq9557

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അനസ്(റ) നബി(സ്വ)യെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരാള്‍ സുബ്ഹ് നിസ്കാരം ജമാഅത്തായി നിര്‍വഹിക്കുകയും എന്നിട്ട് സൂര്യനുദിക്കുന്നത് വരെ അല്ലാഹുവിന്‍റെ ദിക്റിലായി ഇരിക്കുകയും എന്നിട്ട് രണ്ട് റക്അത് നിസ്കരിക്കുകയും ചെയ്താല്‍ അവന് പരിപൂര്‍ണമായ ഹജ്ജും ഉംറയും ചെയ്ത പ്രതിഫലമുണ്ട് (തുര്‍മുദി 2-481)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter