Is movie permitted in islam?

ചോദ്യകർത്താവ്

Mohamed Fasil

Jan 3, 2019

CODE :Oth9038

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ചലിക്കുന്ന ചിത്രങ്ങളിലൂടെ ആശയം കൈമാറുന്ന, സന്ദേശം പ്രചരിപ്പിക്കുന്ന ഒരു മാധ്യമമാണ് സിനിമ. ശറഇന്റെ നിബന്ധനകൾക്ക് പൂർണ്ണമായും വിധേയമായി ആ മാധ്യമത്തെ ഉപയോഗിക്കാൻ കഴിയുമെങ്കിൽ അത് അനുവദനീയമാണ്, നല്ലതാണ്. എന്നാൽ കാലങ്ങളായി എല്ലായിടത്തും സിനിമയെന്ന പേരിൽ അറിയപ്പെടുന്നതുും തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുന്നതുമായ സിനിമകൾ പൊതുവെ പ്രേക്ഷകന്റെ വികാരത്തെ ഇളക്കി വിടുന്നതും ഇക്കിളിപ്പെടുത്തുന്നതുമായ ദൃശ്യ ശ്രാവ്യ രംഗങ്ങൾ അരങ്ങ് തകർക്കുന്നതും അന്യ സ്ത്രീകളുടെ ഔറത്ത് വെളിവാക്കുന്നതും നിഷിദ്ധമായ നൃത്തവും സംഗീതവും അടങ്ങിയതും പല മത മൂല്യങ്ങളേയും നിസ്സാരവൽക്കരിക്കുന്നതും പല അധാർമ്മികതകളേയും പ്രോത്സാഹിപ്പിക്കുന്നതും കച്ചവട ലക്ഷ്യത്തേോടെ പ്രേക്ഷകന്റെ വൈകാരികത മുതലെടുത്ത് കണ്ണും കാതും മനസ്സും പണവും കവർന്നെടുക്കുന്നതുമായ ഒരു ദുരന്തമായതിനാലാണ് സിനിമ ഇസ്ലാമികമായി നിഷിദ്ധമാണ് എന്ന് പൊതുവേ പറയപ്പെടാൻ കാരണം. അല്ലാഹു തആലാ പറയുന്നു: ‘തീർച്ചയായും കണ്ണും കാതും മനസ്സുമൊക്കെ നാളെ അല്ലാഹുവിനാൽ ചോദ്യം ചെയ്യപ്പെടും’ (സൂറത്തുൽ ഇസ്റാഅ്). അതിനാൽ കണ്ണു കൊണ്ട് ശറഅ് അനുവദിച്ചതേ കാണാവൂ, കാതു കൊണ്ട് ശറഅ് അനുവദിച്ചതേ കേൾക്കാവൂ. അനിസ്ലാമികമായ കാര്യങ്ങൾക്ക് വേണ്ടി മനസ്സിനെ ഉപയോഗപ്പെടുത്താൻ പാടില്ല. റസൂലുല്ലാഹി (സ്വ) അരുൾ ചെയ്തു: ‘വികാരത്തോടെ അന്യ സ്ത്രീയെ നോക്കിയാൽ അത് കണ്ണിന്റെ വ്യഭിചാരമാണ്, വല്ലതും കേട്ടാൽ ചെവിയുടെ വ്യഭിചാരമാണ്, സ്പർശിച്ചാൽ കയ്യിന്റെ വ്യഭിചാരമാണ്, ചിന്തിച്ചാൽ മനസ്സിന്റെ വ്യഭിചാരമാണ്. വൈകാരികത സംസാരിച്ചാൽ അത് നാവിന്റെ വ്യഭിചാരമാണ് (ബുഖാരി, മുസ്ലിം). അതിനാൽ നിലവിൽ ലോകാടിസ്ഥാനത്തിലും രാജ്യാടിസ്ഥാനത്തിലും പ്രാദേശികാടിസ്ഥാനത്തിലും ഓടിക്കൊണ്ടിരിക്കുന്ന സിനിമകൾ ന്യായീകരിക്കാൻ ഒരു കച്ചിത്തുരുമ്പു പോലും ഇസ്ലാമിൽ കണ്ടെത്താൻ കഴിയില്ല.

അതേയവസരത്തിൽ ഈ മാധ്യമം ഇന്ന് ഏറെ ജനകീയമാണ്. ഏതു ആശയവും ജനങ്ങളിലേക്കെത്തിക്കാൻ ഏറെ ഉപകാരപ്രദമാണ്. ആയതിനാൽ നൂറു ശതമാനവും ഇസ്ലാമിന്റെ ചട്ടക്കൂടിൽ നിന്നു കൊണ്ട് ഒരു നല്ല ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിന് ഈ മാധ്യമം ഉപയോഗപ്പെടുത്താൻ കഴിയുമെങ്കിൽ അത് നല്ലതാണ്, പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. എന്നാൽ അത് അല്ലഹുവിന്റെ പൊരുത്തം ഉദ്ദേശിച്ച് മാത്രം ചെയ്യുന്നതാകാണം. അല്ലെങ്കിൽ ചെറിയ രീതിയിലെങ്കിലും തിന്മകളോട് രാജിയാകുന്നത് ഇസ്ലാമികാമെന്ന് മനസ്സിനെ സമ്മതിപ്പിക്കുന്ന സാഹചര്യമുണ്ടാകും. ഒരു നല്ല കാര്യത്തിന് വേണ്ടി ഈ മാധ്യമം ഉപയോഗിക്കുമ്പോൾ നൂറു ശതമാനവും ഇസ്ലാമികമാകണമെന്ന് പറയുന്നതിൽ കഴമ്പില്ലെന്നും അത് ഇക്കാര്യം നിരുത്സാഹപ്പെടുത്തുന്നതിന് തുല്യമാണെന്നും കുറച്ചൊക്കെ ഹറാം അതിൽ വരാമെന്നും അതിനൊന്നും കുഴപ്പമുണ്ടാില്ലെന്നും അങ്ങനെയാണെങ്കിൽ ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ലാ എന്നുമൊക്കെ പറയുന്നതും ചിന്തിക്കുന്നതും ഈമാൻ മനസ്സിൽ ഉറക്കാത്തത് കൊണ്ടും പിശാച് അവരിൽ പലപ്പോഴും ആധിപത്യം സ്ഥാപിച്ച് തെറ്റ് ചെയ്യുമ്പോൾ ദൈവ സ്മരണയെ മറപ്പിച്ച് അവരെ തെറ്റിനെ ന്യായീകരിക്കുന്നവരാക്കുകയും ചെയ്യുന്നത് കൊണ്ടാണ്. വിശുദ്ധ ഖുർആൻ പറയുന്നു: ‘ചിലയാളുകളിൽ പിശാചിന് ആധിപത്യം സാധ്യമാകുന്നു. അപ്പോൾ അവൻ അവരിൽ ദൈവസ്മരയെ മറപ്പിക്കുന്നു. അത്തരക്കാർ പിശാചിന്റെ പാർട്ടിയാണ്. അറിയുക, പിശാചിന്റെ ടീം (ദുനിയാവിലും ആഖിറത്തിലും) പരാജയികളായിരിക്കും’ (സൂറത്തുൽ മുജാദില). ദുനിയാവിലും ആഖിറത്തിലും വിജയമാണ് നാം ആഗ്രഹിക്കുന്നതെങ്കിൽ അല്ലാഹുവിന് പൂർണ്ണമായും കീഴപ്പെട്ടു കൊണ്ടേ ഏതൊരു കർമ്മവും ധർമ്മവും നിർവ്വഹിക്കാവൂ. അല്ലാഹു തആലാ പറയുന്നു: ‘അല്ലഹുവിന്റെ വിധിവിലക്കുകളെ പൂർണ്ണായി പാലിച്ചു കൊണ്ട്) അല്ലഹുവിന് കീഴ്പ്പെട്ടവനാരോ അവനാണ് സൽകർമ്മി. അവന്റെ രക്ഷിതാവിങ്കൽ അവന് പ്രതിഫലമുണ്ട് (അവന്റെ ധർമ്മമേ സ്വീകരിക്കപ്പെുടുകയുള്ളൂ). അത്തരം ആളുകൾക്ക് ഭയമോ ദുഃഖമോ ഉണ്ടാകുകയില്ല’ (സൂറത്തുൽ ബഖറ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter