വിഷയം: ‍ സുജൂദില്‍ നെറ്റിത്തടം വെക്കല്‍

നിസ്കാരത്തിൽ സുജൂദ് നിർവഹിക്കുമ്പോൾ നെറ്റിത്തടം ശക്തമായി ഭൂമിയിൽ (തറയിൽ) പതിപ്പിച്ച് നിർവഹിക്കൽ നിർബന്ധമാണോ? സാധാരണ ലഘുവായ നിലയിൽ നെറ്റിത്തടം പതിപ്പിച്ച് നിർവഹിച്ചാൽ സ്വഹീഹ് ആകില്ലേ?

ചോദ്യകർത്താവ്

Mubarak

Jun 18, 2020

CODE :Fiq9877

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സുജൂദില്‍ നിലത്ത് മറയില്ലാതെ തട്ടിച്ചുവെക്കല്‍ നിര്‍ബന്ധമുള്ള ഭാഗമാണ് നെറ്റിത്തടം. തലയുടെ ഭാരം ഭൂമിയില്‍ പതിക്കുന്ന രീതിയില്‍ തലക്ക് ഭാരം കൊടുത്താണ് സുജൂദ് ചെയ്യേണ്ടത് (ഫത്ഹുല്‍മുഈന്‍).

അമിതമായി പ്രയാസപ്പട്ട് അമര്‍ത്തിവെക്കേണ്ടതില്ലെന്നും സാധാരണഗതിയില്‍ തല നിലത്തുവെച്ച് ഭാരം ഭൂമിയില്‍ പതിക്കുന്ന രീതിയിലാണ് സുജുദ് ചെയ്യേണ്ടതെന്നും ഇതില്‍ നിന്ന് മനസിലായല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter