പള്ളിയെന്നാൽ അല്ലാഹുവിന് ഇബാദത്ത് ചെയ്യാനുള്ള സ്ഥലമാണല്ലോ. റമദാനിലൊക്കെ ധാരാളം പേർ പള്ളിയിൽ ഉറങ്ങുന്നത് കാണാം. പള്ളിയിൽ കിടന്നുറങ്ങുന്നത് അനുവദനീയമാവുമോ?

ചോദ്യകർത്താവ്

Salim Jeddah

Mar 19, 2020

CODE :See9639

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

റമളാനിലും മറ്റുമൊക്കെ ഇഅ്തികാഫിന്‍റെ നിയ്യത്ത് വെച്ച് കൂടുതല്‍ സമയം റബ്ബിന്‍റെ തൃപ്തിയിലായി ചെലവഴിക്കുകയെന്ന ലക്ഷ്യത്തോടെയാണല്ലോ പള്ളിയില്‍ കഴിഞ്ഞുകൂടുന്നത്. ഇഅ്തികാഫിന്‍റെ നിയ്യത്ത് വെച്ച് പള്ളിയില്‍ കിടന്നുറങ്ങലും ഇബാദത്ത് തന്നെയാണ്. എന്നാല്‍ ഉറങ്ങുന്നവരെ കൊണ്ട് മറ്റുള്ളവര്‍ക്കാര്‍ക്കും പ്രയാസമുണ്ടാവാന്‍ പാടില്ല.

ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിലാണെങ്കില്‍ പള്ളിയില്‍ ഉറങ്ങലും ഭക്ഷണം കഴിക്കലുമെല്ലാം അനുവദനീയമാണന്ന് (തുഹ്ഫ-ഇബ്നുഖാസിം 2-404)ല്‍ കാണാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter