ജമാഅത്ത് നിസ്കാരത്തിനിടയിൽ വുളു നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം . നിസ്കരിക്കുന്ന ആളുകൾക്കിടയിലൂടെ പോകാൻ പറ്റുമോ?

ചോദ്യകർത്താവ്

Muhammed

Dec 9, 2019

CODE :Fiq9525

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ജമാഅത്തിലായാലും ഒറ്റക്കായാലും നിസ്കാരത്തിനിടയില്‍ വുളഊ നഷ്ടപ്പെട്ടാല്‍ പിന്നീട് നിസ്കാരത്തില്‍ തുടരാന്‍ പാടില്ല. വുളൂ നഷ്ടപ്പെട്ടതോടെ നിസ്കാരം ബാത്വിലായതിനാല്‍ പുതിയ വുളൂ എടുത്ത് നിസ്കരിക്കേണ്ടതാണ്. വുളൂ മുറിയുന്നത് വരെയുള്ള നിസ്കാരം പരിഗണിക്കപ്പെടുകയില്ല. ആയതിനാല്‍ നിസ്കരിച്ചതിന്‍റെ ബാക്കി നിസ്കരിച്ചാല്‍ മതിയാവില്ല.

വുളൂ നഷ്ടപ്പെട്ട ശേഷം സ്വഫില്‍ നിന്ന് പുറത്ത് പോകാന്‍ നിസ്കരിക്കുന്ന ആളുകള്‍ക്കിടയിലൂടെയല്ലാതെ മാര്‍ഗമില്ലെങ്കില്‍ അങ്ങനെ ചെയ്യുന്നതിന് കുഴപ്പമൊന്നുമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter