വുളൂഅ് ചെയ്താല്‍ സുന്നത്തുള്ള നിസ്കാരത്തിന്‍റെ സമയം ഏതുവരെയാണ്? അതിന് സമയപരിധി ഉണ്ടോ?

ചോദ്യകർത്താവ്

Aysha

Nov 18, 2019

CODE :Fiq9508

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വുളൂ ചെയ്താല്‍ ഉടനെ രണ്ട് റക്അത് സുന്നത്ത് നിസ്കരിക്കല്‍ സുന്നത്താണ്. സാധാരണഗതിയില്‍ ആ രണ്ട് റക്അത് ആ വുളൂവിലേക്ക് ചേര്‍ക്കപ്പെടുന്ന സമയത്തിനുള്ളില്‍ നിസ്കരിക്കണമെന്നാണ് പ്രബലാഭിപ്രായം. അപ്പോള്‍ വുളുവിന്‍റെയും നിസ്കാരത്തിന്‍റെയും ഇടയില്‍ വലിയ ഇടവേള വന്നുവെന്ന് പൊതുവെ പറയപ്പെടാത്ത സമയത്തിനുള്ളിള്‍ നിസ്കരിച്ചില്ലെങ്കില്‍ ആ സുന്നത്ത് നഷ്ടപ്പെടുന്നതാണ്.

എന്നാല്‍ ഈ നിസ്കാരം നിര്‍വഹിക്കാന്‍ ഉദ്ദേശ്യമില്ലാതെ അതില്‍ നിന്ന് തെറ്റിക്കളഞ്ഞാലാണ് ആ  സുന്നത്തിന്‍റെ സമയം കഴിയുക എന്ന് പറഞ്ഞ ചില പണ്ഡിതരും ഉണ്ട്. അവയവങ്ങളിലെ വുളൂവിന്‍റെ വെള്ളം ഉണങ്ങുന്നത് വരെയാണ് സുന്നത്തിന്‍റെ സമയമെന്നും, വുളൂഅ് നഷ്ടപ്പെട്ട് അശുദ്ധിയുണ്ടാകുന്നത് വരെയാണ് സമയമെന്നും അഭിപ്രായം പറഞ്ഞവരുണ്ട്.

ഈ വിഷയം ഫത്ഹുല്‍മുഈന്‍/നിസ്കാരത്തിന്‍റെ ശര്‍ത്തുകള്‍ എന്ന ഭാഗത്ത് കാണാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter