അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


വലിയ അശുദ്ധിയുള്ളവര്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്യല്‍ ഹറാമാണ്. എന്നാല്‍ ഖുര്‍ആന്‍ എന്ന ഉദ്ദേശ്യമില്ലാതെ ദിക്ര്‍, ദുആ, പോലെയുള്ള മറ്റു കരുതലുകളോടെയാണ് ഓതുന്നതെങ്കില്‍ അതിന് കുഴപ്പമില്ല.


ആയതിനാല്‍ നിങ്ങള്‍ സാധാരണ ഓതാറുള്ള ആയതുല്‍കുര്‍സിയ്യ് ദിക്റ് എന്ന ഉദ്ദേശ്യത്തോടെ ഓതാവുന്നതാണ്.


ഇവ്വിഷയം ഫത്ഹുല്‍മുഈന്‍, ഇആനതുത്ത്വാലിബീന്‍ തുടങ്ങിയ കിതാബുകളില്‍ കാണാം.  


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ